‘അൽ ഔഫഖ് മെഹന്തി ഫെസ്റ്റ് 2024’: സമ്മാനം വിതരണം ചെയ്തു
text_fieldsഅൽ ഔഫഖ് മെഹന്ദി ഫെസ്റ്റ് 2024’ൽ ഒന്നാം സ്ഥാനാർഹയായ ആബിദ ശമീനക്ക് സമ്മാനം കൈമാറുന്നു
മസ്കത്ത്: ഒമാനിലെ പ്രമുഖ ഭക്ഷണവിതരണ കമ്പനിയായ അൽ ഔഫഖ് അവരുടെ ഉപഭോക്താക്കൾക്ക് ഓൺ ലൈനായി നടത്തിയ ‘അൽ ഔഫഖ് മെഹന്ദി ഫെസ്റ്റ് 2024’ വിജയികൾക്കുള്ള സമ്മാന വിതരണം ചെയ്തു.
ഒന്നാംസ്ഥാനാർഹയായ ആബിദ ശമീനക്ക് ഗൾഫ് മാധ്യമം സോക്കർ കാർണിവൽ ചടങ്ങിൽ പ്രമുഖ ടി.വി അവതാരകൻ രാജ് കലേഷും മുൻ ഇന്ത്യൻ ഫുട്ബാൾതാരം അനസ് എടത്തൊടികയും ചേർന്ന് കൈമാറി. അൽ ഔഫഖ് ഡയറക്ടർ ഇർഫാൻ കണിയാട്ടയിൽ, ഗൾഫ് മാധ്യമം റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമ്മാനം കൈമാറിയത്.
300ൽപരം മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ട് ഒമാനിൽ നടന്ന ഏറ്റവും വലിയ ഓൺലൈൻ മെഹന്ദി ഫെസ്റ്റാണ് നടന്നതെന്ന് ഔഫഖ് കമ്പനി മാനേജ്മെന്റ് ഭാരവാഹികൾ അവകാശപ്പെട്ടു.

