അൽ അഷ്കറ ഫെസ്റ്റിവൽ: മുന്നൊരുക്കം വിലയിരുത്തി
text_fieldsഅൽ അഷ്കറ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി
സംഘാടക സമിതി യോഗം ചേർന്നപ്പോൾ
മസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിൽ നടക്കുന്ന അൽ അഷ്കറ ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംഘാടക സമിതി യോഗം ചേർന്നു.
നിലവിലെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തലുകളെയും കുറിച്ച് സംസാരിച്ചു. ജൂലൈ 10 മുതൽ ജൂലൈ 31 വരെ ജഅലൻ ബാനി ബു അലി വിലായത്തിലെ അൽ അഷ്കറ പ്രോസിക്യൂഷനിലാണ് പരിപാടികൾ നടക്കുക. കഴിഞ്ഞവർഷം നടന്ന ആദ്യപതിപ്പിൽ 220,000 സന്ദർശകരായിരുന്നു എത്തിയിരുന്നത്.
ഗവർണർ ഡോ. യഹ്യ ബിൻ ബദർ അൽ മവാലിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഈ പരിപാടി ഗവർണറേറ്റിന്റെ റിസം പദവി വർധിപ്പിക്കുന്നതിൽ വഹിക്കുന്ന പങ്കും ഗവർണറേറ്റിലെ സാംസ്കാരിക സ്ഥിരതകൾക്കും പൈതൃക ഘടകങ്ങൾക്കും ഊന്നൽ നൽകേണ്ടതിന്റെ പ്രാധാന്യവും ഗവർണർ എടുത്തു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

