അൽ അൻസാരി കപ്പ്; ജി.എഫ്.സി അസൈബ ജേതാക്കൾ
text_fieldsഅൽ അൻസാരി ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ജി.എഫ്.സി അസൈബ
മസ്കത്ത്: അൽ അൻസാരി ഫുട്ബാൾ ടൂർണമെന്റിന്റെ പ്രഥമ പതിപ്പിൽ ജി.എഫ്.സി അസൈബ ജേതാക്കളായി. ഫൈനലിൽ ഫിഫ മബേലയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകി.
മികച്ച കളിക്കാരനായി ജി.എഫ്.സി.യുടെ സർജാസ്, ഗോൾ കീപ്പർ പുരസ്കാരം ഫിഫ മബേലയുടെ ഫിർഷാദ്, മികച്ച ഡിഫൻഡറായി അസ്ലം ജി.എഫ്.സി എന്നിവരെ തിരഞ്ഞെടുത്തു. ജി.എഫ്.സിയുടെ സൽമാനാണ് ടോപ് സ്കോറർ. ഫൈനലിലെ മികച്ച കളിക്കാരനായി മുഹ്സിനെ (ജി.എഫ്.സി) തിരഞ്ഞെടുത്തു. ടൂർണമെന്റിൽ മൂന്നാം സ്ഥാനക്കാരായി ഷൂട്ടേഴ്സ് എഫ്.സി മസ്കത്ത്, ഫെയർ പ്ലേ അവാർഡ് എഫ്.സി കേരള എന്നീ ടീമുകൾ നേടി. വിജയികൾക്ക് ടൂർണമെന്റിന്റെ സ്പോൺസേഴ്സും സംഘാടകരും ചേർന്ന് സമ്മാനങ്ങൾ കൈമാറി. വരും വർഷങ്ങളിലും ഇതിലും മെച്ചപ്പെട്ട രീതിയിൽ അൽ അൻസാരി കപ്പ് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

