അക്ഷരം 2024 സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടത്തി
text_fieldsമസ്കത്ത് : മലയാളം മിഷൻ ഒമാൻ അക്ഷരം 2024 സാംസ്കാരിക മഹോത്സവത്തോടനുബന്ധിച്ച് വിതരണം ചെയ്തിരുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു.
മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ, ട്രഷറർ പി. ശ്രീകുമാർ, ജോയന്റ് സെക്രട്ടറിമാരായ അനുപമ സന്തോഷ്, രാജീവ് മഹാദേവൻ, മസ്ക്കത്ത് മേഖലാ കോഓഡിനേറ്റർ സുനിത്ത് തെക്കടവൻ, മേഖല കമ്മിറ്റി അംഗമായ ഷിബു ആറങ്ങാലി, മലയാളം മിഷൻ അധ്യാപികയും പ്രവർത്തകസമിതി അംഗവുമായ നിഷ പ്രഭാകരൻ, ഭാഷാ പ്രവർത്തകൻ ആർനോൾഡ്, ഗ്ലോബൽ ഇവന്റ്സ് മാനേജിങ് ഡയറക്ടർ ആതിര ഗിരീഷ് തുടങ്ങിയവർ നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.
നറുക്കെടുപ്പിൽ വിജയികളായവരെ അഭിനന്ദിക്കുന്നതായും, കൂപ്പൺ പ്രവർത്തനവുമായി സഹകരിച്ച മുഴുവൻ ഭാഷാ സ്നേഹികളോടുമുള്ള നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.