Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയത്‌ ജീവിതാനുഭവങ്ങൾ- അഖിൽ പി. ധർമ്മജൻ

text_fields
bookmark_border
തന്നിലെ എഴുത്തുകാരനെ രൂപപ്പെടുത്തിയത്‌ ജീവിതാനുഭവങ്ങൾ- അഖിൽ പി. ധർമ്മജൻ
cancel

സലാല: ജീവിതാനുഭവങ്ങളാണ് തന്നെ ഒരു എഴുത്തുകാരനായി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്ന് 2025ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവ് അഖിൽ പി. ധർമ്മജൻ. സർഗവേദി സലാല മ്യൂസിക്‌ ഹാളിൽ സംഘടിപ്പിച്ച അക്ഷരപ്പൂക്കളം സർഗസന്ധ്യയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തന്റെ പുസ്തകങ്ങളെക്കുറിച്ചും എഴുത്തനുഭവങ്ങളെക്കുറിച്ചും അഖിൽ പി. ധർമ്മജൻ സർഗവേദി അംഗങ്ങളുമായി സംവദിച്ചു.

സർഗവേദിയുടെ പുസ്തകപ്പുരയിൽ 1000 പുസ്തകങ്ങൾ തികഞ്ഞതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കൺവീനർ സിനു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. സനാതനൻ, റസൽ മുഹമ്മദ്, ഡോ. അബൂബക്കർ സിദ്ദിഖ്, ഷജിൽ കോട്ടായി, ജി.സലീം സേട്ട്, ഹരീഷ്, ബാലചന്ദ്രൻ, ഷജീർഖാൻ എന്നിവർ ആശംസ നേർന്നു.

അഖിൽ പി. ധർമ്മജന്റെ എഴുത്തിനെയും പുസ്തകങ്ങളെയും കുറിച്ച് എ.പി. കരുണൻ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം അനീഷ് സംസാരിച്ചു.മുൻ കൺവീനർ ഡോ. നിഷ്താർ സ്വാഗതവും ട്രഷറർ ആഷിഖ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോപകുമാർ, മനോജ് വി.ആർ, അനൂപ് ശങ്കർ, പ്രിയ അനൂപ്, ഡോ. സന്ധ്യ രവീന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Akhil P Dharmajan says life experiences shaped the writer in him
Next Story