വ്യോമപാത നിയന്ത്രണം; ഒമാൻ എയർ സർവിസുകൾ വൈകും
text_fieldsമസ്കത്ത്: ചില വ്യോമപാതകളിൽ ഏർപ്പെടുത്തിയ താൽക്കാലിക നിയന്ത്രണങ്ങൾ കാരണം തങ്ങളുടെ നിരവധി സർവിസുകൾ വൈകുന്നതായി ഒമാൻ എയർ അറിയിച്ചു. സർവിസുകൾ വേഗം സാധാരണ നിലയിലാക്കാൻ പരിശ്രമിച്ചുവരികയാണെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി. യാത്രാ തടസ്സം നേരിടുന്ന യാത്രക്കാരെ അവരുടെ ബുക്കിങ് സമയത്ത് നൽകിയിട്ടുള്ള വാട്സാപ്പ്, ഇമെയിൽ അല്ലെങ്കിൽ എസ്.എം.എസ് വഴി വിവരങ്ങൾ അറിയിക്കും.
അനുയോജ്യമായ മറ്റ് വിമാന സർവിസുകൾ ലഭ്യമാകുന്ന മുറക്ക് ചില യാത്രക്കാരെ മറ്റ് എയർലൈനുകളിലേക്ക് റീബുക്ക് ചെയ്യാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. യാത്ര പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനും ഒമാൻ എയർ വെബ്‌സൈറ്റ് വഴി ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും വിമാനക്കമ്പനി യാത്രക്കാർക്ക് നിർദ്ദേശം നൽകി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ ഒമാൻ എയർ ഖേദം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

