ലോകെത്ത മുൻനിര വിമാനത്താവള പട്ടികയിൽ മസ്കത്തും സലാലയും
text_fieldsമസ്കത്ത്: ലോകത്തിലെ മികച്ച വിമാനത്താവളങ്ങൾ ഉൾപ്പെടുത്തിയുള്ള എയർപോർട്ട് കൗൺസിൽ ഇൻറർനാഷനലിെൻറ കഴിഞ് ഞവർഷത്തെ റാങ്കിങ്ങിൽ മുൻനിരയിൽ ഇടം നേടി മസ്കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. 15^25 ദശലക്ഷം യാത്രക്കാര ുടെ വിഭാഗത്തിൽ മസ്കത്ത് വിമാനത്താവളത്തിന് ഏഴാം സ്ഥാനമാണ് ഉള്ളത്. രണ്ട് ദശലക്ഷത്തിൽ താഴെ ശേഷിയുള്ള യാത്രക്കാരുടെ വിഭാഗത്തിൽ സലാല വിമാനത്താവളത്തിന് റാങ്കിങ്ങിൽ നാലാം സ്ഥാനമുണ്ട്.
2015 മുതൽ മസ്കത്തിനെ ലോകത്തിലെ മുൻനിര വിമാനത്താവളമായി ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് ഒമാൻ വിമാനത്താവള കമ്പനി തുടക്കം കുറിച്ചിരുന്നു. 2020ഒാടെ ലോകത്തിലെ 20 മുൻനിര വിമാനത്താവളങ്ങളുടെ നിരയിലേക്ക് മസ്കത്തിനെ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഇതിെൻറ ഭാഗമായി സേവനങ്ങളുടെ അളവുകോലായ എയർപോർട്ട് കൗൺസിലിെൻറ എ.എസ്.ക്യു പദ്ധതി രണ്ട് വിമാനത്താവളങ്ങളിലുമായി നടപ്പാക്കി. വിമാനയാത്രക്കാരുടെ സേവനവുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട അളവുകോലാണ് എ.എസ്.ക്യു. 34 മേഖലകളിൽ യാത്രക്കാർക്ക് ലഭിക്കുന്ന സംതൃപ്തി സംബന്ധിച്ച സർവേകളിലൂടെയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. യാത്രക്കാർക്ക് ടെർമിനലിലേക്ക് പോവാനുള്ള വഴികൾ, ചെക്ക് ഇൻ സൗകര്യങ്ങൾ, പാസ്പോർട്ട് നിയന്ത്രണം, സുരക്ഷ, വിമാനത്താവള സൗകര്യങ്ങൾ, പരിസ്ഥിതി തുടങ്ങിയവയാണ് ഇതിനായുള്ള പ്രധാന മാനദണ്ഡങ്ങൾ. വിമാനത്താവളത്തിെൻറ ചുറ്റുപാട്, ശുചിത്വം, ഉപഭോക്താക്കളുടെ അനുഭവം തുടങ്ങിയ വിഭാഗങ്ങളിലെ അനുഭവങ്ങളാണ് റാങ്കിങ്ങിൽ അടിസ്ഥാനമാക്കുന്നത്.
2016 മുതൽ മസ്കത്ത് മെച്ചപ്പെടുത്താൻ തുടങ്ങിയിരുന്നു. ആ വർഷം 71ാം റാങ്കാണ് ലഭിച്ചത്. 2018ൽ പുതിയ ടെർമിനലിലേക്ക് മാറിയപ്പോൾ തന്നെ മസ്കത്തിലെ സേവനങ്ങൾ മികച്ചതാവാൻ തുടങ്ങിയിരുന്നു. ഇതിെൻറ തുടർച്ചയാണ് കഴിഞ്ഞ വർഷം ഏഴാം സ്ഥാനം നേടാൻ കഴിഞ്ഞത്.സലാലയിലെ പുതിയ വിമാനത്താവളം നിർമിച്ചത് 2015ലായിരുന്നു. വർഷത്തിൽ രണ്ട് ദശലക്ഷം യാത്രക്കാരുടെ വിഭാഗത്തിൽ എയർപോർട്ട് സർവിസ് ക്വാളിറ്റി റാങ്കിങ്ങിൽ നേരത്തേ ഒമ്പതാം സ്ഥാനം േനടിയിരുന്നു. പിന്നീട് വർഷം തോറും വിമാനത്താവളത്തിെൻറ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഒടുവിൽ നാലാം സ്ഥാനത്തെത്തുകയുമായിരുന്നു. ഇൗ മഹത്തായ നേട്ടം പരിശ്രമംകൊണ്ട് നേടിയതാണെന്ന് ഒമാൻ വിമാനത്താവള അധികൃതർ പറഞ്ഞു. എല്ലാ ഒാഹരി ഉടമകളും ഇൗ മഹത്തായ ലക്ഷ്യം നേടുന്നതിലും പദ്ധതികൾ നടപ്പാക്കുന്നതിലും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. വ്യോമയാന മേഖല വെല്ലുവിളികൾ നേരിടുേമ്പാഴും മസ്കത്ത്, സലാല വിമാനത്താവളങ്ങൾക്കുണ്ടായ നേട്ടം ഭാവിയിൽ ഇൗ മേഖലയിലെ നിക്ഷേപം േപ്രാത്സാഹിപ്പിക്കാൻ സഹായകമാവും. മസ്കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങൾ അടക്കം രാജ്യത്ത് ഏഴ് വിമാനത്താവളങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
