മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്. ജൂലൈ ഒന്നു മുതൽ അധിക ലഗേജിനുള്ള ഫീസ് ഇനി പണമായി അടക്കാൻ സാധിക്കില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന മാത്രമേ ഇനി ഇത് അടക്കാൻ സാധിക്കൂ. ഇത് സംബന്ധിച്ച് എയർഇന്ത്യ എക്സ്പ്രസ് സർക്കുലർ പ്രസിദ്ധീകരിച്ചു.
പുതിയ വിമാനത്താവളത്തിെൻറ മാനദണ്ഡങ്ങൾ പ്രകാരമാണ് നടപടിയെന്നും വിമാനത്താവള മാനേജ്മെൻറ് കമ്പനി ഇത് സംബന്ധിച്ച നിർദേശം നൽകിയതായും സർക്കുലറിൽ പറയുന്നു. മറ്റ് വിമാനകമ്പനികളും വൈകാതെ ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചേക്കും. അധിക ലഗേജിനുള്ള പണം മാത്രം കൈയിൽ വെച്ച് ബാക്കി അക്കൗണ്ടിലുള്ള പണം മുഴുവൻ നാട്ടിലേക്ക് അയക്കുന്നതാണ് പൊതുവെ അവധിക്ക് പോകുന്ന മലയാളികളുടെ രീതി. ജൂലൈ ഒന്നു മുതൽ ഇൗ ശീലത്തിന് മാറ്റം വരുത്തേണ്ടിവരും. അല്ലാത്തപക്ഷം അധിക ലഗേജ് ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാകും ഉണ്ടാവുക.