പുതിയ മസ്കത്ത് വിമാനത്താവളം: സഞ്ചാരികളുടെ പ്രവേശനം സുഗമമാക്കാൻ ഇ-വിസ ഗേറ്റുകളും
text_fieldsമസ്കത്ത്: വിനോദസഞ്ചാരികളുടെ രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കാനായി പുതിയ അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിൽ ഇ-വിസ ഗേറ്റുകൾ ഒരുക്കിയതായി ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മൈത അൽ മഹ്റൂഖി അറിയിച്ചു. ഇതുവഴി സഞ്ചാരികൾക്ക് നീണ്ട ക്യൂ ഒഴിവാക്കാനാകും. ഒമാനിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് ഇ-വിസ ഗേറ്റുകളുടെ ലക്ഷ്യമെന്ന് അണ്ടർ സെക്രട്ടറി പറഞ്ഞു. ഡിജിറ്റൽവത്കരണത്തിെൻറ ഭാഗമായി ലോകമെങ്ങും വിസാ നടപടിക്രമങ്ങളും ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക് വത്കരണം ടൂറിസം മേഖലയുടെ വളർച്ചക്ക് ഉപകാരപ്പെടുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വിമാനത്താവളത്തിലെ നീണ്ട ക്യൂവിൽനിന്ന് രക്ഷപ്പെടാൻ സഞ്ചാരികൾ ഇ-വിസ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും അണ്ടർ സെക്രട്ടറി നിർദേശിച്ചു. വിസ ഒാൺ അറൈവൽ സൗകര്യം ലഭ്യമാണെങ്കിലും വിസാ നടപടിക്രമങ്ങൾ ഒാൺലൈനിൽ പൂർത്തിയാക്കിവരുന്ന പക്ഷം ഇമിഗ്രേഷനിലെ തിരക്കിൽനിന്ന് മോചനം ലഭിക്കും.
വരുന്ന ബുധനാഴ്ച മുതൽ ടൂറിസ്റ്റ് വിസകൾക്കും എക്സ്പ്രസ് വിസകൾക്കുമുള്ള അപേക്ഷകൾ ഒാൺലൈനായി മാത്രമേ സ്വീകരിക്കൂ. http://evisa.gov.om എന്ന വെബ്സൈറ്റ് വഴി ഇ-വിസക്ക് അപേക്ഷിക്കാം.
ഇന്ത്യയിൽനിന്നുള്ളവർക്ക് നിബന്ധനകളോടെയാണ് സ്പോൺസറില്ലാതെയുള്ള ഇ-വിസ ലഭ്യമാവുക. ടൂർ ഒാപറേറ്റർമാർക്കും ട്രാവൽ ഏജൻസികൾക്കും തങ്ങളുെട ഉപഭോക്താക്കൾക്കായി ഇൗ സൗകര്യം ലഭ്യമാക്കാമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു. പുതിയ മസ്കത്ത് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ 13 ശതമാനം അധിക സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് ഇരുപതിനായിരത്തോളം ഹോട്ടൽമുറികളും രാജ്യത്തുണ്ട്. ടൂറിസം മേഖലയുടെ വളർച്ച ദേശീയ സമ്പദ്ഘടനക്ക് ഏറെ സംഭാവനകൾ നൽകുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
