എയർകണ്ടീഷനറുകൾക്ക് ഇന്ന് മുതൽ ഉൗർജക്ഷമത ലേബൽ നിർബന്ധം
text_fieldsമസ്കത്ത്: ഇന്ന് മുതൽ വിപണിയിൽ വിൽപനക്കുള്ള എയർ കണ്ടീഷനറുകളിൽ ഉൗർജക്ഷമത ലേ ബലുകൾ നിർബന്ധമാണെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. ലേബൽ നോക്കി കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നവ ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ കഴിയും. ഇതുവഴി ഉപേഭാക്താക്കളുടെ വൈദ്യുതി ബിൽ കുറയും. ഒപ്പം കുറഞ്ഞ നിലവാരമുള്ളവ എ.സി ഉപയോഗം കുറക്കാനും അതുവഴി പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതം പരിമിതപ്പെടുത്താനും സാധിക്കുമെന്ന് മന്ത്രാലയത്തിലെ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി ജനറൽ ഡയറക്ടറേറ്റിലെ കൺഫേമിറ്റി വിഭാഗം ഡയറക്ടർ അഹ്ലം അൽ മർഹൂബി പറഞ്ഞു.
എയർകണ്ടീഷനറുകളുടെ മുൻവശത്താകും ലേബലുകൾ പതിച്ചിട്ടുണ്ടാവുക. കൂടുതൽ സ്റ്റാറുകൾ ഉള്ള എ.സി വൈദ്യുതി കുറച്ചുമാത്രം ഉപയോഗിക്കുന്നതായിരിക്കും. ലേബലുകൾ മനസ്സിലാക്കി ഏറ്റവും മികച്ച ഉൗർജക്ഷമതയുള്ളവ തെരഞ്ഞെടുക്കാൻ സാധിക്കും. വൈദ്യുതി ഉപഭോഗം കുറക്കാൻ സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിെൻറ പ്രത്യേകത. ഇതോടൊപ്പം വൈദ്യുതി-ഇലക്ട്രോണിക് ദുർവ്യയം, കാർബൺ ബഹിർഗമനം എന്നിവ കുറക്കാനും ഉൗർജ സംരക്ഷണത്തിനും സഹായകരമാണെന്ന് അഹ്ലം അൽ മർഹൂബി പറഞ്ഞു. ഇന്നു മുതൽ ലേബലിങ് സംവിധാനമില്ലാത്തവ വിപണിയിൽ അനുവദിക്കില്ലെന്നും നിയമ ലംഘകർക്കെതിരെ നടപടിയെടുക്കുമെന്നുമാണ് മുന്നറിയിപ്പ്. ലേബലിങ് സംവിധാനത്തിനായി ഇലക്ട്രോണിക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതുവരെ അപേക്ഷിച്ച 136 കമ്പനികൾക്ക് ഉൗർജക്ഷമത ലേബലുകൾ നൽകിയിട്ടുണ്ടെന്നും അഹ്ലം അൽ മർഹൂബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
