കുവൈത്തിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് മസ്കത്തിലിറക്കി
text_fieldsമസ്കത്ത്: സാേങ്കതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മസ്കത്തിലിറക്കി. കുവൈത്തിൽനിന്ന് കോഴിക്കോടിനുള്ള െഎ.എക്സ് 396 വിമാനമാണ് രാവിലെ 7.45ഒാടെ മസ്കത്തിലിറക്കിയത്. കുവൈത്ത് സമയം 3.50ന് പുറപ്പെട്ട വിമാനത്തിന് ഒമാൻ ആകാശത്ത് വെച്ചാണ് സാേങ്കതിക തകരാർ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ഏറ്റവും അടുത്ത വിമാനത്താവളം എന്ന നിലയിൽ മസ്കത്തിലിറക്കുകയായിരുന്നു. വിമാനത്തിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല. യാത്രക്കാരെ വിമാനത്താവള ടെർമിനലിലേക്ക് മാറ്റിയ ശേഷമാണ് സാേങ്കതിക തകരാർ പരിഹരിക്കാൻ ആരംഭിച്ചത്. തകരാർ പരിഹരിച്ച ശേഷം 10.30യോടെ മസ്കത്തിൽനിന്ന് പുറപ്പെട്ട വിമാനം വൈകീട്ട്മൂന്നുമണിയോടെ കോഴിക്കോട് എത്തി.
