യാത്രക്കാരെ ആകര്‍ഷിക്കാന്‍ നിരക്ക് കുറച്ച് വിമാന കമ്പനികള്‍
text_fieldsമസ്കത്ത്: ഓഫ് സീസണില്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ നിരക്കുകള്‍ കുറച്ച് വിമാന കമ്പനികള്‍. യാത്രക്കാരുടെ കുറവ് കണക്കിലെടുത്ത് ജെറ്റ് എയര്‍വേസ് ഫെബ്രുവരിയില്‍ തിരുവനന്തപുരത്തിനും കൊച്ചിക്കുമുള്ള സര്‍വിസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. കൊച്ചിയിലേക്കാണ് കഴിഞ്ഞവര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക്. എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒരുവശത്തേക്ക് 30 റിയാലിന് ടിക്കറ്റുകള്‍ ലഭ്യമാണ്.
ഇരുവശത്തേക്കും 55 റിയാല്‍ മുടക്കിയാല്‍ ടിക്കറ്റ് കിട്ടും. വാരാന്ത്യമടക്കം ചില ദിവസങ്ങളില്‍ മാത്രമാണ് ഇതിനെക്കാള്‍ ഉയര്‍ന്ന നിരക്ക് കാണിക്കുന്നത്. കൊച്ചിയെ അപേക്ഷിച്ച് കോഴിക്കോടിന് അല്‍പം ഉയര്‍ന്ന നിരക്കാണ്. ഒരുവശത്തേക്ക് 45 മുതല്‍ 54 വരെയും ഇരുവശത്തേക്കും 100 റിയാലാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് ഫെബ്രുവരി, മാര്‍ച്ച് സമയത്ത് ഒരുവശത്തേക്ക് 75 റിയാലും ഇരുവശത്തേക്കും 70, 75 റിയാലുമാണുള്ളത്. ജനുവരിയിലാകട്ടെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വണ്‍വേ ടിക്കറ്റുകള്‍ യഥാക്രമം 32 മുതല്‍ 33വരെ, 50 മുതല്‍ 54 വരെ, 35 മുതല്‍ 40 വരെ എന്നീ നിരക്കുകളിലും ബുക്ക് ചെയ്യാന്‍ സാധിക്കും. ഒമാന്‍ എയറിലും കൊച്ചിയിലേക്ക് ആകര്‍ഷകമായ നിരക്കുകള്‍ ലഭ്യമാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലും ഇരു വശത്തേക്കുമുള്ള ടിക്കറ്റുകള്‍ 70 റിയാലിന് ലഭിക്കും. തിരുവനന്തപുരത്തിനും തിരിച്ചുമുള്ള ടിക്കറ്റിന് ഇക്കാലയളവില്‍ 90 റിയാല്‍ ഈടാക്കുന്ന ഒമാന്‍ എയറില്‍ കോഴിക്കോടിന് ഉയര്‍ന്ന നിരക്കാണ്. 87 റിയാല്‍ വരെയാണ് ഫെബ്രുവരിയിലും മാര്‍ച്ചിലും കോഴിക്കോടിനുള്ളത്. 26.800 റിയാലിന്‍െറ അടിസ്ഥാന നിരക്കുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സും നിരക്ക്യുദ്ധത്തില്‍ മുന്നിലുണ്ട്.
അതേസമയം, യാത്രക്കാരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് ജെറ്റ് എയര്‍വേസ് ഫെബ്രുവരിയില്‍ കേരളത്തിലേക്കുള്ള സര്‍വിസുകളില്‍ കുറവുവരുത്തിയിട്ടുണ്ട്. കൊച്ചിക്കും തിരുവനന്തപുരത്തേക്കുമുള്ള മൂന്ന് പ്രതിവാര സര്‍വിസുകളാണ് റദ്ദാക്കിയത്. ഈസ്റ്റര്‍ തിരക്ക് മുന്‍നിര്‍ത്തി മാര്‍ച്ച് അവസാനം കേരളത്തിലേക്കും ഏപ്രില്‍ പകുതിയോടെ മസ്കത്തിലേക്കുമുള്ള നിരക്കുകള്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്. സ്കൂള്‍ അവധിക്കാലത്തെ നിരക്കുകളും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
നിരക്കുകള്‍ താഴ്ന്നിട്ടും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ദൃശ്യമാകുന്നില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ നല്ല കുറവുണ്ടെന്ന് സഹത്തില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന അര്‍ഷാദ് പറയുന്നു. നോട്ട് നിരോധനത്തിനുശേഷം കേരളത്തിലേക്ക് പോകുന്ന ഒമാനികളുടെ എണ്ണത്തിലും കുറവ് ദൃശ്യമാണ്. ഒഴിച്ചുകൂടാന്‍ കഴിയാത്ത ചികിത്സ വേണ്ടവര്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തിലേക്ക് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
