Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​യ​ർ ഇ​ന്ത്യ ക​ണ്ണൂ​ർ...

എ​യ​ർ ഇ​ന്ത്യ ക​ണ്ണൂ​ർ സ​ർ​വി​സ്​ നി​ർ​ത്തു​ന്നു

text_fields
bookmark_border
Air India
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​മു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ സ​ർ​വി​സു​ക​ൾ നി​ർ​ത്തു​ന്നു. സെ​പ്​​റ്റം​ബ​ർ 11നാ​ണ്​ ഇ​വി​ടെ​നി​ന്നും അ​വ​സാ​ന​മാ​യി സ​ർ​വി​സ്​ ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. യാ​​ത്ര​ക്കാ​ർ കു​റ​ഞ്ഞ​താ​ണ്​ സേ​വ​നം​ നി​ർ​ത്താ​ൻ കാ​ര​ണ​മെ​ന്ന്​ ക​രു​തു​ന്നു. ​ചൊ​വ്വ, വെ​ള്ളി, ഞാ​യ​ർ എ​ന്നി​ങ്ങ​നെ ആ​ഴ്ച​യി​ൽ മൂ​ന്നു​ സ​ർ​വി​സു​ക​ളാ​യി​രു​ന്നു ക​ണ്ണൂ​രി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ ന​ട​ത്തി​യി​രു​ന്ന​ത്. മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​റെ ഗു​ണ​ക​ര​മാ​യി​രു​ന്നു ഈ ​സ​ർ​വി​സു​ക​ൾ. ​എ​യ​ർ​ഇ​ന്ത്യ എ​ക്സ്​​പ്ര​സും ​ഗോ ​എ​യ​റും ക​ണ്ണൂ​രി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

ഈ ​ബ​ജ​റ്റ്​ വി​മാ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ്​ ​ എ​യ​ർ ഇ​ന്ത്യ​യി​ലെ യാ​ത്ര​ക്കാ​ർ കു​റ​യാ​ൻ കാ​ര​ണാ​മാ​യ​തെ​ന്ന്​ ട്രാ​വ​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ഏ​ക സ​ർ​വി​സാ​ണ്​ നി​ർ​ത്താ​ൻ​പോ​കു​ന്ന​ത്​. നേ​ര​​ത്തേ കൊ​ച്ചി​യി​ലേ​ക്കു​ണ്ടാ​യി​രു​ന്ന സ​ർ​വി​സാ​യി​രു​ന്നു ക​ണ്ണൂ​രി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്ന​ത്. ജൂ​ണ്‍ 21ന് ​ആ​യി​രു​ന്നു ക​ണ്ണൂ​രി​ലേ​ക്ക്​ സ​ര്‍വി​സ് ആ​രം​ഭി​ച്ച​ത്. നേ​ര​ത്തേ ബ​ജ​റ്റ്​ വി​മാ​ന ക​മ്പ​നി​ക​ളാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്, ഗോ ​ഫ​സ്​​റ്റു​മാ​യി​രു​ന്നു ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്.

എ​യ​ർ ഇ​ന്ത്യ​കൂ​ടി എ​ത്തി​യ​തോ​ടെ ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ നേ​രി​​യ കു​റ​വു​വ​ന്നി​രു​ന്നു. ബ​ജ​റ്റ് വി​മാ​ന​ങ്ങ​ളെ​ക്കാ​ള്‍ ടി​ക്ക​റ്റ്​ നി​ര​ക്ക് ന​ല്‍കേ​ണ്ടി​വ​ന്ന​താ​ണ്​ എ​യ​ർ ഇ​ന്ത്യ​യെ ഈ ​സെ​ക്ട​റി​ലെ യാ​ത്ര​ക്കാ​ർ കൈ​യൊ​ഴി​യാ​ൻ കാ​ര​ണം. ഈ​മാ​സം 11ന്​ ​ശേ​ഷം മ​സ്ക​ത്തി​ൽ​നി​ന്ന്​ കേ​ര​ള സെ​ക്​​ട​റി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ​യു​ടെ സ​ർ​വി​സു​ക​ളൊ​ന്നും ഉ​ണ്ടാ​യി​രി​ക്കി​ല്ല.

12, 13 തീ​യ​തി​ക​ളി​ലെ സ​ർ​വി​സ്​ റ​ദ്ദാ​ക്കി

മ​സ്ക​ത്ത്​: സെ​പ്​​റ്റം​ബ​ർ 12, 13 തീ​യ​തി​ക​ളി​ൽ മ​സ്ക​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​ർ, ഹൈ​ദ​രാ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മും​ബൈ​യി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ൾ​ പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. യാ​​ത്ര​ക്കാ​ർ​ക്ക്​ ടി​ക്ക​റ്റ്​ തു​ക​ തി​രി​ച്ചു​ന​ൽ​കു​ന്ന​താ​ണെ​ന്നും അ​​ല്ലെ​ങ്കി​ൽ മ​റ്റു ദി​വ​സ​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റി ബു​ക്ക്​ ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India
News Summary - Air India Stopping Kannur service
Next Story