Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ് യാത്രക്കാർക്കായി...

ഗൾഫ് യാത്രക്കാർക്കായി എയർ ഇന്ത്യയുടെ യാത്രാ നിർദേശം; വിമാനത്താവളങ്ങളിൽ മൂന്നു മണിക്കൂർ മുമ്പ് എത്തണം

text_fields
bookmark_border
ഗൾഫ് യാത്രക്കാർക്കായി എയർ ഇന്ത്യയുടെ യാത്രാ നിർദേശം; വിമാനത്താവളങ്ങളിൽ മൂന്നു മണിക്കൂർ മുമ്പ് എത്തണം
cancel

മസ്കത്ത്: ഗൾഫ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി പുതിയ യാത്രാ നിർദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ തിരക്കും കർശനമായ സുരക്ഷാ-ഇമിഗ്രേഷൻ പരിശോധനകളും കണക്കിലെടുത്താണ് നടപടി.

പുതിയ നിർദേശപ്രകാരം, വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ബോർഡിങ് ഗേറ്റിൽ എത്തിച്ചേരുകയും ഒന്നര മണിക്കൂർ മുമ്പെങ്കിലും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്യണം. നിശ്ചിത സമയത്തിന് മുമ്പായി ബോർഡിങ് ഗേറ്റുകൾ അടക്കുമെന്നും വിമാനക്കമ്പനി പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കി. യാത്രക്കാർ ആവശ്യത്തിന് സമയം കണക്കാക്കി വിമാനത്താവളങ്ങളിൽ എത്തണമെന്നും യാത്രാ രേഖകൾ കൃത്യമായി കൈവശം കരുതണമെന്നും എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf passengersAir IndiaOmanTravel Instructions
News Summary - ഗൾഫ് യാത്രക്കാർക്ക് യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി എയർ ഇന്ത്യ
Next Story