Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്ത് സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കുന്നു

text_fields
bookmark_border
എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്ത് സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കുന്നു
cancel

മസ്കത്ത്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്തില്‍ നിന്നുള്ള സര്‍വീസുകള്‍ മാര്‍ച്ച് മൂന്നിന് പുനരാരംഭിക്കുന്നു. മസ്‌കത്തില്‍ നിന്ന് കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, ഡല്‍ഹി സെക്ടറുകളിലേക്കാണ് സര്‍വീസുകള്‍ നടത്തുക.മേഖലയിൽ സംഘർഷം നടക്കുന്ന സാഹചര്യത്തിൽ വിവിധ വിമാന കമ്പനികൾ സർവിസ് നിർത്തവെച്ചിരുന്നു. ഗള്‍ഫ് മേഖലയിൽനിന്ന് സര്‍വീസ് പുനരാരംഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ എയര്‍ലൈന്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്.

യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റില്‍ (www.airindiaexpress.com) വിമാനങ്ങളുടെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കാനാകും. തത്സമയ അറിയിപ്പുകൾക്കായി യാത്രക്കാരുടെ നമ്പർ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

ടിക്കറ്റ് മാറ്റത്തിനും റദ്ദാക്കല്‍ ഫീസ് ഇളവുകള്‍ക്കും, യാത്രികര്‍ക്ക് അവരുടെ ബുക്കിംഗുകള്‍ https://www.airindiaexpress.com/manage-booking എന്ന വിലാസത്തില്‍ കൈകാര്യം ചെയ്യാം. 24/7 ഡിജിറ്റല്‍ അസിസ്റ്റന്റ് സേവനം ലഭിക്കും. +91 6360012345 നമ്പറില്‍ വാട്ട്‌സ്ആപ്പിലും ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India Express to resume Muscat services on Tuesday
Next Story