മസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് ഒമാനിൽ നിന്ന് കേരളത്തിലേക്കും മംഗലാപുരത്തേക്കും നടത്തിയിരുന്ന സർവീസു കൾ റദ്ദാക്കി.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാൻ സർക്കാർ നടപ്പിലാക്കിയ യാത്രാ വിലക്ക് കണക്കിലെടുത്താണ് നടപടി. മാർച്ച് 29 മുതൽ ഏപ്രിൽ അവസാനം വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്.