Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർ ഇന്ത്യ എക്സ്പ്രസ് പശ്ചിമേഷ്യൻ സർവിസുകൾ സാധാരണ നിലയിലേക്ക്

text_fields
bookmark_border
സലാല സർവിസ് പുനരാരംഭിച്ചു; കുവൈത്ത് സർവിസ് വെള്ളിയാഴ്ച മുതൽ
എയർ ഇന്ത്യ എക്സ്പ്രസ് പശ്ചിമേഷ്യൻ സർവിസുകൾ സാധാരണ നിലയിലേക്ക്
cancel

മസ്കത്ത്: സലാലയിലേക്കും കുവൈത്തിലേക്കുമുള്ള വിമാന സർവിസുകൾകൂടി പുനരാരംഭിക്കുന്നതോടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ പശ്ചിമേഷ്യൻ ശൃംഖലയിലെ എല്ലാ സർവിസുകളും പൂർവസ്ഥിതിയിലേക്ക്. കോഴിക്കോട്–സലാല റൂട്ടിലെ സർവിസുകൾ വ്യാഴാഴ്ച മുതൽ പുനരാരംഭിച്ചു. കോഴിക്കോട്-കുവൈത്ത് സർവിസുകൾ വെള്ളിയാഴ്ച മുതലും ബംഗളൂരു-കുവൈത്ത് സർവിസുകൾ ശനിയാഴ്ച മുതലും പുനരാരംഭിക്കും. വരും ദിവസങ്ങളിൽ ഘട്ടങ്ങളായി സർവിസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കോഴിക്കോട്–സലാല സർവിസ് പുനരാരംഭിക്കുന്നത്. ഈ സെക്ടറിൽ ആഴ്ചയിൽ രണ്ട് ദിവസങ്ങളിൽ സർവിസ് നടത്തും. കോഴിക്കോട്- സലാല സർവിസ് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 11ന് കോഴിക്കോടുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 1.05ന് സലാലയിലെത്തും. തിരിച്ച് ഇതേ ദിവസങ്ങളിൽ സലാലയിൽനിന്ന് ഉച്ചക്ക് 2.15ന് ന് പുറപ്പെടുന്ന സർവിസ് രാത്രി 7.45ന് കോഴിക്കോടെത്തും.

പുതിയ സർവിസ് ആരംഭിച്ചതോടെ എയർ ഇന്ത്യ എക്സ്പ്രസിന് ഒമാൻ സുൽത്താനേറ്റിലെ പ്രധാന രണ്ടു വിമാനത്താവളങ്ങളായ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം, സലാല അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽനിന്ന് നിലവിൽ സർവിസുകളായി. ഇതിനുപുറമെ, മസ്കത്ത് -മംഗളൂരു സർവിസുകളും ജൂലൈ മൂന്നു മുതൽ എയർ ഇന്ത്യ എക്സ്പ്രസ് പുനഃസ്ഥാപിക്കുമെന്നറിയിച്ചിട്ടുണ്ട്. മസ്കത്തിൽ നിന്ന് ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്ക് ആഴ്ചയിൽ 40 ഓളം സർവിസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ നടത്തുന്നത്.

കുവൈത്ത് സർവിസുകൾ ആഴ്ചയിൽ മൂന്നായി ഉയരും

ജൂലൈ അഞ്ചു മുതൽ കോഴിക്കോട് - കുവൈത്ത് സെക്ടറിലെ വിമാന സർവിസ് ആഴ്ചയിൽ മൂന്നായി ഉയർത്തും. ഇതോടെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2.15ന് കോഴിക്കോട് നിന്നും കുവൈത്തിലേക്കും രാവിലെ 5.50ന് കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്കും സർവിസുകൾ ഉണ്ടായിരിക്കും. ജൂലൈ ഏഴു മുതൽ ബംഗളൂരു - കുവൈത്ത് സെക്ടറിലും ആഴ്ചയിൽ മൂന്ന് ദിവസം വിമാന സർവിസുകൾ ഉണ്ടാവും.

തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുലർച്ചെ 2.25ന് ബംഗളൂരുവിൽ നിന്നും രാവിലെ 5.50ന് കുവൈത്തിൽ നിന്നുമായിരിക്കും സർവിസുകൾ. എയർ ഇന്ത്യ എക്സ്പ്രസിൻറെ കുവൈത്തിലേക്കുള്ള മുഴുവൻ വിമാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവിസ് നടത്തുക.

ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ തുടങ്ങി പശ്ചിമേഷ്യയിലെ 13 ഇടങ്ങളിലേക്ക് ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ നിന്നായി ആഴ്ചതോറും 780 വിമാന സർവിസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. യാത്രക്കാർക്ക് എയർലൈൻ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് പ്രധാന ബുക്കിംഗ് ചാനലുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India Express Middle East services return to normal
Next Story