Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎയർ അറേബ്യ ഷാർജ-സുഹാർ...

എയർ അറേബ്യ ഷാർജ-സുഹാർ സർവിസ്​ ഇന്നുമുതൽ

text_fields
bookmark_border
എയർ അറേബ്യ ഷാർജ-സുഹാർ സർവിസ്​ ഇന്നുമുതൽ
cancel


സു​ഹാ​ർ: യു.​എ.​ഇ യി​ലെ ഷാ​ർ​ജ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ജ​റ്റ് എ​യ​ർ​ലൈ​നാ​യ എ​യ​ർ അ​റേ​ബ്യ​യു​ടെ ഷാ​ർ​ജ-​സു​ഹാ​ർ സ​ർ​വി​സി​ന്​ തി​ങ്ക​ളാ​ഴ്ച​മു​ത​ൽ തു​ട​ക്ക​മാ​കും.

ബാ​ത്തി​ന, ബു​റൈ​മി മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ്​ വി​മാ​ന സ​ർ​വി​സ്. എ​യ​ർ അ​റേ​ബ്യ​ക്ക്​ കേ​ര​ള സെ​ക്​​ടി​ൽ കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഷാ​ർ​ജ​യി​ൽ​നി​ന്ന്​ ക​ണ​ക്ഷ​ൻ സ​ർ​വി​സു​ണ്ട്.

ഒ​രി​ട​വേ​ള​ക്ക്​​ ശേ​ഷ​മാ​ണ്​ എ​യ​ർ അ​റേ​ബ്യ സു​ഹാ​റി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.​ ആ​ഴ്ച​യി​ൽ തി​ങ്ക​ൾ, ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന് സ​ർ​വീ​സു​ക​ളാ​ണു​ള്ള​ത്. ഷാ​ർ​ജ​യി​ൽ നി​ന്ന്​ രാ​വി​ലെ 8.40ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം 9.15 ന് ​സു​ഹാ​റി​ൽ എ​ത്തും.

ഇ​വി​ടെ​നി​ന്നും രാ​വി​ലെ പ​ത്തി​ന് പു​റ​പ്പെ​ട്ട് ഷാ​ർ​ജ​യി​ൽ 10.40നും ​എ​ത്തു​ന്ന രീ​തി​യി​ലാ​ണ്​ ഷെ​ഡ്യൂ​ളു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ക്ക ദി​വ​സം വി​മാ​ന​ത്തി​ൽ സീ​റ്റു​ക​ൾ ല​ഭ്യ​മ​ല്ല. ഫു​ൾ ബു​ക്കി​ങ് എ​ന്നാ​ണ് കാ​ണി​ക്കു​ന്ന​ത്. ഫെ​ബ്ര​വ​രി ആ​ദ്യ ആ​ഴ്ച​യി​ൽ കാ​ണി​ക്കു​ന്ന യാ​ത്ര നി​ര​ക്ക് കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം 43 റി​യാ​ലും കോ​ഴി​ക്കോ​ട്ടേ​ക്ക്​ 66 റി​യാ​ലു​മാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ലേ​ക്കു​ള്ള ക​ണ​ക്ഷ​ൻ സ​ർ​വി​സി​ൽ കോ​ഴി​ക്കോ​ട് സെ​ക്ട​റി​ലേ​ക്കാ​ണ് കൂ​ടു​ത​ൽ സ​മ​യം ഷാ​ർ​ജ വി​മാ​ന താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​ർ കാ​ത്ത് നി​ൽ​ക്കേ​ണ്ട​ത്. പ​ത്ത് മ​ണി​ക്കൂ​റി​ലേ​റെ താ​മ​സ​മു​ണ്ട്​ ഇ​വി​ടെ. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം വി​മാ​ന താ​വ​ള​ത്തി​ലേ​ക്ക് ര​ണ്ട് മ​ണി​ക്കൂ​റി​ൽ താ​ഴെ സ​മ​യ​മേ എ​ടു​ക്കു​ന്നു​ള്ളു. ര​ണ്ട് ത​രം ടി​ക്ക​റ്റു​ക​ളാ​ണ് വെ​ബ് സൈ​റ്റി​ൽ കാ​ണി​ക്കു​ന്ന​ത്. ക്യാ​ബി​ൻ ബാ​ഗേ​ജ്‌ പ​ത്ത് കി​ലോ മാ​ത്ര​മു​ള്ള​തും ചെ​ക്കി​ൻ ബാ​ഗേ​ജ്‌ മു​പ്പ​ത് കി​ലോ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന​തും. മി​ക്ക വി​മാ​ന ക​മ്പ​നി​ക​ളും ഹാ​ൻ​ഡ് ബാ​ഗേ​ജ്‌ ഏ​ഴ്​ കി​ലോ​യി​ൽ പ​രി​മി​ത​പ്പെ​ടു​ത്തു​മ്പോ​ൾ എ​യ​ർ അ​റേ​ബ്യ 10 കി​ലോ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

എ​യ​ർ അ​റേ​ബ്യ​യു​ടെ ചു​വ​ട് പി​ടി​ച്ചു സ​ലാം എ​യ​ർ അ​ട​ക്കം കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ സു​ഹാ​റി​ൽ എ​ത്തും എ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ.

യു.​എ.​ഇ​യി​ലെ​യും ഒ​മാ​നി​ലേ​യും സ​ന്ദ​ർ​ശ​ന വി​സ പു​തു​ക്കാ​നോ തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റാ​നോ രാ​ജ്യം വി​ട​ണം എ​ന്ന നി​യ​മം നി​ല​വി​ൽ ഉ​ള്ള​ത് കൊ​ണ്ട് ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​വും സു​ഹാ​ർ വി​മ​ന​ത്താ​വ​ള​വും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ കൂ​ടു​ത​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air Arabia Sharjah-Suhar service from today
Next Story