വിനോദസഞ്ചാരികളുമായി ‘അയിഡ ബെല്ല’ സലാല തുറമുഖത്ത്
text_fieldsമസ്കത്ത്: വിനോദസഞ്ചാരികളുമായി ഇറ്റാലിയൻ ആഡംബര കപ്പലായ അയിഡ ബെല്ല സലാല തുറമുഖത്തെത്തി. 1976 വിനോദസഞ്ചാരികൾ ഉൾപ്പെടെ 2610 യാത്രക്കാരാണ് കപ്പലിലുള്ളത്. ജോർഡനിയൻ തുറമുഖമായ അക്കാബയിൽ നിന്നാണ് കപ്പൽ സലാലയിലെത്തിയത്. ഇവിടെനിന്ന് സുൽത്താൻ ഖാബൂസ് തുറമുഖത്തേക്ക് പോകും.
കപ്പലിനും യാത്രക്കാർക്കും ഊഷ്മള വരവേൽപാണ് അധികൃതർ നൽകിയത്. ദോഫാർ ഗവർണറേറ്റിലെ പ്രശസ്തമായ പുരാവസ്തു, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സലാല നഗരത്തിലെ ബീച്ചുകൾ, പരമ്പരാഗത മാർക്കറ്റുകൾ എന്നിവ ടൂറിസ്റ്റുകൾ സന്ദർശിക്കും. രാജ്യത്ത് ക്രൂസ് സീസണിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. വിവിധ ആഡംബര കപ്പലുകൾ സഞ്ചാരികളുമായി ഒമാൻ തുറമുഖങ്ങളിൽ വരും ദിവസങ്ങളിൽ എത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

