Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ.ഐ ട്രാഫിക് സുരക്ഷാ...

എ.ഐ ട്രാഫിക് സുരക്ഷാ സംവിധാനം: റോയൽ ഒമാൻ പൊലീസിന് ആഗോള അംഗീകാരം

text_fields
bookmark_border
oman police
cancel

മസ്കത്ത്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ ട്രാഫിക് സുരക്ഷക്കായി വിജയകരമായി നടപ്പാക്കിയ റോയൽ ഒമാൻ പൊലീസിന് അന്താരാഷ്ട്ര അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയു.എച്ച.ഒ) റോഡ് സുരക്ഷാ നിയമനിർമാണത്തിനായുള്ള ആഗോള സാങ്കേതിക സമിതിയിലേക്ക് ഈസ്റ്റേൺ മെഡിറ്ററേനിയൻ മേഖലയെ പ്രതിനിധീകരിക്കാൻ ഒമാനെ തെരഞ്ഞെടുത്തു.

ഈ അന്താരാഷ്ട്ര സമിതിയിൽ പങ്കെടുക്കുന്ന ഏക സുരക്ഷാ-സൈനിക വിഭാഗം കൂടിയാണ് റോയൽ ഒമാൻ പൊലീസ്. ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ്റെ 2025-ലെ ആഗോള അവാർഡിൽ ഒമാൻ പൊലീസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന് പിന്നാലെയാണ് പുതിയ നേട്ടം. ഗതാഗത നിയന്ത്രണത്തിനും റോഡപകടങ്ങൾ കുറക്കുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും അഡ്വാൻസ്ഡ് ഡാറ്റാ അനലിറ്റിക്സും ഫലപ്രദമായി ഉപയോഗിച്ചതാണ് ഒമാനെ നേട്ടത്തിലേക്ക് നയിച്ചത്.

എ.ഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളും മികച്ച ഗതാഗത നയങ്ങളും രാജ്യത്തെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിലും അപകടങ്ങൾ ഗണ്യമായി കുറക്കുന്നതിലും വലിയ പങ്കുവഹിച്ചതായി അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal oman policeRoad traffic safetyglobal recognitionAI ​​
News Summary - AI Traffic Safety System: Global recognition for Royal Oman Police
Next Story