‘അഹ്ലൻ സീബ്’ സംഘടിപ്പിച്ചു
text_fieldsസീബ് ഏരിയ കെ.എം.സി.സി സംഘടിപ്പിച്ച ‘അഹ്ലൻ സീബ്’ പരിപാടിയിൽ ഒപ്പന അവതരിപ്പിച്ച കുട്ടികൾ
സീബ്: സീബ് ഏരിയ കെ.എം.സി.സി ‘അഹ്ലൻ സീബ് സീസൺ- 2’ സംഘടിപ്പിച്ചു. രണ്ടുദിവസത്തെ ആഘോഷപരിപാടികളിൽ ഫുട്ബാൾ ടൂർണമെന്റും കുടുംബസംഗമവും നടന്നു. സീബിലെ സൂറൽ ഹദീദ് ടർഫിൽ നടന്ന ഫുട്ബാൾ ടൂർണമെന്റോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാനവാസ് കിക്കോഫ് നിർവഹിച്ചു. കേന്ദ്ര കമ്മിറ്റി നേതാക്കളായ അബൂബക്കർ പറമ്പത്ത്, ഉസ്മാൻ പന്തല്ലൂർ, സീബ് ഏരിയ കമ്മിറ്റി ഭാരവാഹികളായ ഗഫൂർ താമരശ്ശേരി, അബ്ദുല്ല വയനാട്, ഇബ്രാഹിം തിരൂർ എന്നിവർ പങ്കെടുത്തു.
സീബ് കെ.എം.സി.സിക്ക് കീഴിലെ എട്ട് ടീമുകൾ മാറ്റുരച്ച ടൂർണമെൻറിൽ ഗ്രീൻ സ്റ്റാർ എഫ്.സിയെ പരാജയെപ്പടുത്തി ഗ്രീൻ സിറ്റി എഫ്.സി കിരീടം ചൂടി. മികച്ച കളിക്കാർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
സ്പോർട്സ് വിങ് ഭാരവാഹികൾ നേതൃത്വം നൽകി. ഫാമിലി മീറ്റ് ഫ്ലോറ ഫാമിൽ നടന്നു. നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേള, കളറിങ്, മ്യൂസിക്കൽ ചെയർ, കളർ സോർട്, വടംവലി തുടങ്ങി കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നിരവധി വിനോദ പരിപാടികൾ സംഘടിപ്പിച്ചു. മുട്ടിപ്പാട്ട്, ദഫ് മുട്ട്, ഒപ്പന തുടങ്ങിയവ അരങ്ങേറി.
സാംസ്കാരിക സമ്മേളനത്തിൽ സീബ് കെ.എം.സി.സി പ്രസിഡന്റ് ഗഫൂർ താമരശ്ശേരി അധ്യക്ഷത വഹിച്ചു. മസ്കത്ത് സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം വറ്റല്ലൂർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അബ്ദുല്ല വയനാട്, നേതാക്കളായ ഇബ്രാഹിം ഒറ്റപ്പാലം, ഹുസൈൻ വയനാട്, ഖാലിദ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അബൂബക്കർ പറമ്പത്ത്, ഉസ്മാൻ പന്തല്ലൂർ, അഷ്റഫ് നാദാപുരം എന്നിവരെ വേദിയിൽ ആദരിച്ചു. കെ.എം.സി.സിയുടെ വനിതാ വിങ്ങിന് രൂപം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

