കൃഷി, ആരോഗ്യം: 37 ദശലക്ഷം റിയാലിന്റെ കരാറുകളിൽ ഒപ്പുവെച്ചു
text_fieldsഭവന, നഗരാസൂത്രണ മന്ത്രാലയം സ്വകാര്യ മേഖല കമ്പനികളുമായി കരാർ ഒപ്പിടുന്നു
മസ്കത്ത്: ഭവന, നഗരാസൂത്രണ മന്ത്രാലയം നിരവധി സ്വകാര്യ മേഖല കമ്പനികളുമായി 23 ഭൂവികസന (പാട്ടകരാർ) കരാറുകളിൽ ഒപ്പുവെച്ചു. പുനരധിവാസം, കൃഷി, ആരോഗ്യം, ഇന്ധനം നിറക്കൽ കേന്ദ്രം, ബിസിനസ്, കായികം, വിദ്യാഭ്യാസം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ 37 ദശലക്ഷം റിയാലിന്റെ കരാറുകളിലാണ് ഒപ്പിട്ടത്. മസ്കത്ത്, തെക്കൻ ബത്തിന, വടക്കൻ ബത്തിന, വടക്കൻ ശർഖിയ, അൽ ദാഹിറ, ദാഖിലിയ, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിലാണ് ഈ ഭൂമി വികസനത്തിനായി നൽകുക.
കമ്പനികളുമായി നഗരാസൂത്രണത്തിനുള്ള ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് അലി അൽ മുതവയാണ് കരാറിൽ ഒപ്പുവെച്ചത്. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും നിക്ഷേപം വർധിപ്പിക്കുന്നതിനുമാണ് കരാറുകൾ ലക്ഷ്യമിടുന്നതെന്ന് അൽ മുതവ പറഞ്ഞു. ആ മേഖലകളിലെ വെല്ലുവിളികളെ മറികടക്കാൻ നിക്ഷേപകരെ സഹായിക്കാൻ മന്ത്രാലയം തയാറാണെന്നും മന്ത്രി പറഞ്ഞു. ബർക, ഹൈമ, സഹം, ലിവ എന്നിവിടങ്ങളിലെ സംയോജിത സ്റ്റേഷനുകൾക്കായി നിരവധി സ്ഥലങ്ങൾ ഉൾപ്പെടെ, വരും കാലയളവിൽ ലേലത്തിനായി കൂടുതൽ ഭൂമി നൽകുമെന്ന് അൽ മുതവ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

