മസ്‌കത്ത് എക്സ്പ്രസ് വേ വികസനത്തിന് കരാറായി
text_fieldsമസ്കത്ത് എക്സ്പ്രസ് വേ
മസ്‌കത്ത്: ഒമാനിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ മസ്‌കത്ത് എക്‌സ്‌പ്രസ് വേയുടെ വിപുലീകരണ പ്രവർത്തനങ്ങൾക്കുള്ള കരാർ അനുവദിച്ച് ഗതാഗത മന്ത്രാലയം. മസ്കത്ത് എക്സ്പ്രസ് വേയിൽ ഖുറം നാഷനൽ പാർക്ക് ഇന്റർചേഞ്ചിൽ നിന്ന് ഹൽബാൻ ഇന്റർചേഞ്ച് വരെ റോഡ് വീതി വർധിപ്പിക്കുന്നതാണ് പദ്ധതി. തലസ്ഥാനത്തിലെ പ്രധാന ഗതാഗത ഇടനാഴികളിലൊന്നായ ഈ പാതയിൽ വാഹനഗതാഗതം മെച്ചപ്പെടുത്തുകയും തലസ്ഥാന നഗരവുമായി മറ്റു മേഖലകളുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് വികസന പദ്ധതി നടപ്പാക്കുന്നത്.
സീബ് അൽ മലാഹ് റൗണ്ട് എബൗട്ട് മുതൽ ഹൽബാൻ ഇന്റർചേഞ്ച് വരെ റോഡ് വികസിപ്പിച്ച് ബാത്തിന എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കും. നിലവിലുള്ള ഭൂരിഭാഗം പാലങ്ങളുടെ എൻട്രി, എക്സിറ്റ് പാതകൾ രണ്ടു ലൈൻ വീതം ഇരുവശത്തുമായി വികസിപ്പിക്കും.
പദ്ധതിയുടെ ഭാഗമായി രണ്ട് ലൈൻ ഫ്ലൈഓവർ ബ്രിഡ്ജുകൾ നിർമിക്കും. ഗതാഗതതിരക്ക് കുറക്കുന്നതിനായി വിവിധ ജംഗ്ഷനുകളിലും വികസന പ്രവർത്തനങ്ങൾ നടപ്പാക്കും. റൂവി ഭാഗത്തുനിന്ന് മസ്‌കത്ത് എക്‌സ്പ്രസ് വേയിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനും സിക്സ്ത്ത് റൗണ്ട് എബൗട്ട് സിഗ്നലിൽ നിന്ന് അൽ ഖുവൈർ റൗണ്ട് എബൗട്ട് ഭാഗത്തേക്കുള്ള എൻട്രി മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളും വികസന പദ്ധതിയിൽ ഉൾപ്പെടുന്നു. പാതയുടെ വിപുലീകരണം പൂർത്തിയാവുന്നതോടെ ദാഖിലിയ്യ ഗവർണറേറ്റിൽനിന്ന് സുഹാർ ഭാത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് മസ്‌കത്ത് എക്‌സ്പ്രസ് വേയിലേക്കുള്ള ഗതാഗതവുമായി ചേരാതെ തന്നെ സുഗമമായി യാത്ര തുടരാനാവും. ഇതിന് പുറമെ, റുസൈൽ ബ്രിഡ്ജിൽനിന്ന്
ഇതിന് പുറമെ മസ്കത്ത് ഭാഗത്തുനിന്ന് ബുർജുൽ സഹ്‍വ റൗണ്ട് എബൗട്ട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് റുസൈൽ ബ്രിഡ്ജിൽനിന്ന് നേരിട് എക്സിറ്റ് സൗകര്യവുമൊരുക്കും. ഖുറം നാച്ചുറൽ പാർക്കും സീബ് അൽ മലാഹ് റൗണ്ട് എബൗട്ടും സിഗമഎനൽ നിയന്ത്രിത ഇന്റർ ശസക്ഷനുകളാക്കി മാറ്റുമെന്നും അധികൃതർ പറഞ്ഞു. അൽഖൂദ് മുതൽ അൽ മവേല വരെ സി.ഡി റോഡിന്റെ വിവിധ ഭാഗങ്ങളിലും പാലങ്ങളിലേക്കുള്ള എൻട്രി, പ്രധാന പാതയിലേക്കുള്ള എൻട്രി, എക്സിറ്റ് എന്നിവ സുഗമമാക്കുന്നതിനായി വികസന പ്രവർത്തനങ്ങളും നടത്തും.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ, ആധുനിക തെരുവ് വിളക്കുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള ഡ്രെയിനേജ് സംവിധാനം എന്നിവ എക്സപ്രസ്വേയടെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമാണ്. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിൽ നിന്നും ബാത്തിന മേഖലയിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കാൻ ഈ പദ്ധതി സഹായിക്കും. മസ്‌കത്തിലെ റോഡ് ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിലൂടെ സാമ്പത്തിക മേഖലക്കും ടൂറിസത്തിനും വലിയ ഉണർവ് ലഭിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

