മസ്കത്ത്: വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ കോൺഗ്രസിെൻറ നേതൃത്വത്തിൽ ജനങ്ങൾ ഒന്നിച്ചു പോരാടണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ പറഞ്ഞു. ഒ.െഎ.സി.സി വാദികബീർ യൂനിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഭരണം രാജ്യത്തിെൻറ വികസനത്തെ ആറു പതിറ്റാണ്ട് പിന്നോട്ടാക്കിയതായി അധ്യക്ഷ പ്രസംഗത്തിൽ ഒ.െഎ.സി.സി വൈസ് പ്രസിഡൻറ് സജി പിച്ചകശ്ശേരിൽ അഭിപ്രായപ്പെട്ടു.
ഒ.െഎ.സി.സി ഗ്ലോബൽ ഓർഗനൈസിംഗ് സെക്രട്ടറി ശങ്കരപ്പിള്ള കുമ്പളത്ത്, ഒ.െഎ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.ഒ. ഉമ്മൻ, സെക്രട്ടറി റെജി ഇടിക്കുള, നിയാസ് ചെണ്ടയാട്, മമ്മുട്ടി ഇടക്കുന്നം എന്നിവർ സംസാരിച്ചു. വാദികബീർ യൂനിറ്റ് ഭാരവാഹികളെ നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അനിൽകുമാർ കണ്ണൂർ ഷാൾ അണിയിച്ചു.
പ്രസിഡൻറായി രാധാകൃഷ്ണൻ പിള്ളയെയും, സെക്രട്ടറിയായി സി. ചന്ദ്രനെയും ട്രഷറർ ആയി നിലാഫെറിനെയും തെരഞ്ഞെടുത്തു.
റിസ്വിൻ ഹനീഫ്, ഡെൻസൺ ജേക്കബ്, റാഫി മാത്യു ഇടുക്കി, രതീഷ് മലപ്പുറം, സജി ജോസഫ്, പി.കെ. സാഗേഷ്, ഷിഫാൻ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2018 1:30 PM GMT Updated On
date_range 2019-04-19T10:59:55+05:30വർഗീയതക്ക് എതിരെ അണിനിരക്കണം –നൗഷാദ് ബ്ലാത്തൂർ
text_fieldsNext Story