33 വർഷത്തെ പ്രവാസത്തിനുശേഷം അബ്ദുല്ല നാട്ടിലേക്ക് മടങ്ങി
text_fields2019ൽ തംറത്തിലെ പൗരാവലി ആദരിച്ചപ്പോൾ നൽകിയ ഉപഹാരവുമായി അബ്ദുല്ല
മസ്കത്ത്: 33 വർഷത്തെ പ്രവാസത്തിനു വിരാമമിട്ട് കോഴിക്കോട് പേരാമ്പ്ര സ്വദേശി അബ്ദുല്ല എന്ന അബ്ദുല്ലക്ക നാട്ടിലേക്ക് മടങ്ങി. 1988ൽ ഒമാനിലെ സുവൈക്കിൽ എത്തിയ അദ്ദേഹം 33 വർഷവും ഒരേ സ്പോൺസർക്കു കീഴിലാണ് ജോലി ചെയ്തത്. പത്തു വർഷം സ്വദേശി സ്പോൺസറായ യാഖൂബ് മുഹമ്മദ് അൽ സാദിന് കീഴിൽ അദ്ദേഹത്തിെൻറ തോട്ടം മേൽനോട്ടക്കാരനായിരുന്നു. പിന്നീട് ഇന്ത്യൻ സ്കൂൾ മൂലദയിലെ സപ്പോർട്ടിങ് സ്റ്റാഫ് വിഭാഗത്തിൽ ജോലി ചെയ്തു.
സ്പോൺസർ തന്നെയാണ് അവിടെ ജോലി ശരിയാക്കിയത്. പിന്നീട് പ്രവാസ ജീവിതം അവസാനിക്കും വരെ അബ്ദുല്ലക്ക ഇന്ത്യൻ സ്കൂളിൽതന്നെയാണ് ജോലി ചെയ്തത്. ഈ 23 വർഷം ജീവിതത്തിൽ മറക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. 1998ലാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.
ഇവിടെ നിന്ന് ഒരുവിധം എല്ലാ ജോലികളും പഠിച്ചെടുത്തു എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ എന്തിനും ഏതിനും എല്ലാവരും തന്നെ വിളിക്കുമായിരുന്നു. അതിനാൽ എല്ലാവരുമായും നല്ല സ്നേഹബന്ധം കാത്തുസൂക്ഷിക്കാൻ സാധിച്ചു. മുതിർന്ന ആളെന്ന നിലയിൽ എല്ലാവരും തനിക്ക് അർഹമായ ബഹുമാനവും തന്നിരുന്നു. അതുപോലെതന്നെയാണ് മൂലദയിലെ ജനങ്ങളും സ്വദേശികൾ എന്നോ വിദേശികൾ എന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരും തനിക്ക് അളവറ്റ സ്നേഹം തന്നിരുന്നു. അവിടെനിന്ന് പഠിച്ചുപോയ കുട്ടികളും അവരുടെ രക്ഷിതാക്കളും എല്ലാംതന്നെ ഇപ്പോഴും ഏറെ സ്നേഹം കാണിക്കാറുണ്ട് -അബ്ദുല്ലക്ക പറയുന്നു.
പല പ്രതിസന്ധി ഘട്ടത്തിലും തനിക്കൊപ്പം നിന്ന സ്കൂൾ സ്റ്റാഫ്, മാനേജ്മെൻറ്, സ്പോൺസർ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. സ്കൂളിൽതന്നെ തുടരുവാൻ സാധിക്കുമായിരുന്നുവെങ്കിലും ഇനിയുള്ള കാലം നാട്ടിൽ തുടരാം എന്നു വിചാരിച്ചാണ് മടങ്ങുന്നത് -അേദ്ദഹം പറഞ്ഞു. ഭാര്യ ഐഷ നാട്ടിലാണ്. മക്കൾ മൂന്നാളുകളുടെയും വിവാഹം കഴിഞ്ഞു.
മരുമകൻ അബ്ദുൽകരീം അൽ ഖുവൈറിൽ ജോലി ചെയ്യുന്നു. എപ്പോൾ വേണമെങ്കിലും ഒമാനിലെ തെൻറ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും കാണാൻ വരണമെങ്കിൽ എല്ലാ സഹായവും ചെയ്യാമെന്ന് സ്പോൺസർ ഉറപ്പു നൽകിയിട്ടുണ്ട്. 2019ൽ നടന്ന പൊതുചടങ്ങിൽ തംറത്തിലെ പൗരാവലി അബ്ദുല്ലക്കയെ ആദരിച്ചിരുന്നു. 1998ൽ ജോലിയിൽ പ്രവേശിക്കുന്ന സമയത്തെ സ്കൂൾ മാനേജ്മെൻറ് പ്രസിഡൻറ് ജമാൽ എടക്കുന്നം, പിരിയുന്ന സമയത്തെ സിദ്ദീഖ് ഹസ്സൻ, ഇടക്കാലത്ത് വന്ന സ്കൂൾ മാനേജ്െമൻറ് കമ്മിറ്റി പ്രസിഡൻറുമാർ എന്നിവർ തനിക്ക് ഏറെ സഹായം നൽകിയിട്ടുണ്ടെന്ന് അബ്ദുല്ല നന്ദിയോടെ സ്മരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

