എ.എഫ്.സി കപ്പ് ഫൈനൽ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ
text_fieldsമസ്കത്ത്: എ.എഫ്.സി കപ്പ് ഫൈനൽ മത്സരത്തിന് ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സ് ആതിഥേയത്വം വഹിക്കും. മേയ് അഞ്ചിന് നടക്കുന്ന ഫൈനലിൽ ലെബനാന്റെ അൽ അഹദും ആസ്ട്രേലിയയുടെ സെൻട്രൽ കോസ്റ്റ് മറൈൻസും തമ്മിലാണ് മത്സരം.
സെമി ഫൈനലിലെ ഹോം, എവേ മത്സരങ്ങളിൽ ഒമാന്റെ അൽ നഹ്ക്കെതിരെ 2-3ന് ജയിച്ചാണ് അൽ അഹെദ് ക്ലബ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
അതേസമയം, കിർഗിസ്താന്റെ അബ്ദിഷ് അതാ കാന്തിനെ 1-4 ന് തോൽപിച്ചാണ് സെൻട്രൽ കോസ്റ്റ് മറീനേഴ്സ് കലാശക്കളിയിലേക്കെത്തിയത്. സുൽത്താൻ ഖാബൂസ് സ്പോർട്സ് സെന്ററിന് 28,000ത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

