ദുൽഹജ്ജ് മാസപ്പിറ നിരീക്ഷിക്കാൻ നിർദേശം
text_fieldsമസ്കത്ത്: ദുൽഹജ്ജ് മാസ പിറവി നിരീക്ഷിക്കുന്നതിനായി പൗരൻമാരോടും താമസക്കാരോടും എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മാസ പിറവി നിർണയത്തിനുള്ള സുപ്രധാന സമിതി എൻഡോവ്മെന്റ് മന്ത്രാലയത്തിന്റെ ജനറൽ ഓഫിസിൽ ചൊവ്വാഴ്ച യോഗം ചേരും. ചൊവ്വാഴ്ച മാസം കാണുകയാണെങ്കിൽ ജൂൺ ആറിന് ആയിരിക്കും ബലിപെരുന്നാൾ. ഇല്ലെങ്കിൽ ദുൽഖഅദ് 30 പൂർത്തിയാക്കി ജൂൺ ഏഴിന് ബലിപെരുന്നാൾ ആഘോഷിക്കും. രാജ്യത്ത് ചൊവ്വാഴ്ച ദുൽഖഅദ് 29ആണ്. മാസം നിരീക്ഷിക്കുന്നതിനായി വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മാസം കാണാൻ സാധ്യത കൂടുതലണെന്നാണ് ഗോളശാസ്ത്ര വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

