Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതികൂല കാലാവസ്ഥ; ഒമാനിൽ തിങ്കളാഴ്ച പൊതുഅവധി

text_fields
bookmark_border
ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ അവധിയില്ല
rain in oman
cancel

മസ്കത്ത്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒമാനിൽ തിങ്കളാഴ്ച പൊതുഅവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. പൊതു-സ്വകാര്യ മേഖലയിൽ അവധി ബാധകമായിരിക്കും.

എന്നാൽ ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ അവധിയുണ്ടാവില്ല. ഇവിടെ സ്ഥാപനങ്ങളും മറ്റും പതിവുപോലെ പ്രവർത്തിക്കും. ന്യൂനമർദ്ദത്തെ തുടർന്ന് രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിൽ കനത്ത മഴയാണ് തുടരുന്നത്. കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിചൊരിയുന്നത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രതപാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസും സി.ഡി.എ.എയും നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - adverse weather conditions; Monday is a public holiday in Oman
Next Story