ഖത്താർ മലനിരകളിലേക്ക് സാഹസികയാത്ര നടത്തി
text_fieldsബുറൈമി: വിനോദ സഞ്ചാര മന്ത്രാലയത്തിെൻറയും മഹ്ദ മുനിസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഖത്താർ മലനിരകളിലേക്ക് സാഹസികയാത്ര നടത്തി. ‘അഡ്വഞ്ചർ ഒാഫ് മൗണ്ട് അൽ ഖത്താർ’ എന്നു േപരിട്ട പരിപാടിയിൽ 12 കിലോമീറ്ററാണ് ട്രക്കിങ് സംഘം താണ്ടിയത്. സ്ത്രീകൾ ഉൾപ്പെടെ അഞ്ഞൂറിലധികം പേർ പെങ്കടുത്തു. ബുറൈമി മഹ്ദ കേവ് പാർക്കിൽ രാത്രി തമ്പടിച്ച ശേഷം രാവിലെ പുറപ്പെട്ട സംഘം ഉച്ചക്ക് 12 മണിയോടെ തിരിച്ചെത്തി.
ഒമാൻ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള അറബ് പൗരന്മാരും ഇന്ത്യക്കാർ ഉൾെപ്പടെ മറ്റു വിദേശികളും പങ്കെടുത്തു. മലമുകളിൽ രണ്ടു സ്ഥലങ്ങളിൽ വെള്ളച്ചാട്ടങ്ങളും ഫോസിലുകളും കണ്ടതായി പങ്കെടുത്തവർ പറഞ്ഞു.
