അഡ്വ. ജമാൽ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsകെ.യു. മുഹമ്മദ് ഇസ്മായിൽ കങ്ങഴ ജമാൽ അനുസ്മരണ പ്രഭാഷണം നിർവഹിക്കുന്നു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, അന്തരിച്ച മുസ്ലിം ലീഗ് നേതാവും വൈക്കം ബാറിലെ അഭിഭാഷകനുമായ അഡ്വ. പി.എം ജമാലിനെ അനുസ്മരിച്ചു.
മത്ര കോർണിഷിൽ നടന്ന അനുസ്മരണ യോഗത്തിൽ അദ്ദേഹത്തിന് വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി. മുസ്ലിം ലീഗ് കോട്ടയം ജില്ല കമ്മിറ്റി അംഗം കെ.യു. മുഹമ്മദ് ഇസ്മായിൽ കങ്ങഴ അനുസ്മരണ പ്രഭാഷണം നടത്തി.
എം.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ്, ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ച ജമാൽ കോട്ടയം ജില്ലയിലെ ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിനെ ശക്തമാക്കിയ നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ, മസ്കത്ത് കെ.എം.സി.സി കോട്ടയം ജില്ല പ്രസിഡന്റ് ഷാ റസാഖ് എരുമേലി, ജനറൽ സെക്രട്ടറി നൈസാം ഹനീഫ്, ട്രഷറർ ഫൈസൽ മുഹമ്മദ് വൈക്കം ഭാരവാഹികളായ മുഹമ്മദ് കാബൂസ്, അജ്മൽ കബീർ ഇടക്കുന്നം, അജ്മൽ കാരുവേലിൽ, അഷ്റഫ് ഈരാറ്റുപേട്ട, നൗഫൽ കങ്ങഴ, ആദിൽ ഷാ തുടങ്ങിയവർ സംസാരിച്ചു.

