വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് ആധാർ കാർഡ് നിർബന്ധമില്ല –സി.ബി.എസ്.ഇ
text_fieldsമസ്കത്ത്: ആധാർകാർഡ് വിഷയത്തിൽ വ്യക്തത വരുത്തി സി.ബി.എസ്.ഇ. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് പരീക്ഷക്ക് അപേക്ഷിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമില്ലെന്ന് കാട്ടി സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷൻ മേയ് 15ന് ഉത്തരവ് പുറപ്പെടുവിച്ചു.
വിദ്യാർഥികൾ ആധാർ കാർഡ് എടുക്കണമെന്ന് ഉപദേശിച്ചുള്ള സർക്കുലർ സി.ബി.എസ്.ഇ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് ഇൗ തീരുമാനത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കാണിച്ച് വിദേശത്തെ നിരവധി സ്കൂളുകളിൽനിന്ന് പരാതികൾ വന്ന സാഹചര്യത്തിലാണ് തീരുമാനം എൻ.ആർ.െഎ വിദ്യാർഥികൾക്ക് ബാധകമല്ലെന്ന് കാട്ടിയുള്ള പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. ഒമ്പത്, പതിനൊന്ന് ക്ലാസുകളിലെ ഒാൺലൈൻ രജിസ്ട്രേഷനും, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുേമ്പാഴും ആധാറിന് പകരം വിദ്യാർഥികൾ പാസ്പോർട്ട് നമ്പർ നൽകിയാൽ മതിയെന്ന് സർക്കുലർ നിർദേശിക്കുന്നു. സി.ബി.എസ്.ഇ ആദ്യം പുറപ്പെടുവിച്ച സർക്കുലറിനെ അടിസ്ഥാനമാക്കി മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് നൽകിയ നിർദേശം ഏറെ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.
ഒമ്പതുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള രജിസ്ട്രേഷന് സി.ബി.എസ്.ഇ ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ, അവധിക്ക് നാട്ടിൽ പോകുന്നവർ ആധാർ എൻറോൾമെൻറ് നടപടികൾ നടത്തണമെന്നായിരുന്നു സർക്കുലറിെൻറ ഉള്ളടക്കം. മറ്റു ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളോടും എൻറോൾമെൻറ് നടത്താൻ നിർദേശമുണ്ടായിരുന്നു. ആശയക്കുഴപ്പത്തെ തുടർന്ന് ആധാർ കാർഡ് ലഭിക്കുന്നതിന് വിദേശ ഇന്ത്യക്കാർക്ക് നിയമപരമായ അവകാശമില്ലെന്ന് ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചിരുന്നു.
ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമേ ആധാർ കാർഡ് എടുക്കാനാവൂവെന്നാണ് ആധാർ നിയമം 2016 നിഷ്കർഷിക്കുന്നത്. ആധാറിന് അപേക്ഷിക്കുന്ന തീയതിക്ക് മുമ്പുള്ള 12 മാസത്തിൽ 182 ദിവസമോ അതിൽ കൂടുതലോ ഇന്ത്യയിൽ ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്. ഇന്ത്യയിലെ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം സംബന്ധിച്ച നികുതി റിേട്ടൺ ഫയൽ ചെയ്യാനും വിദേശ ഇന്ത്യക്കാർക്ക് ആധാർ കാർഡ് നിർബന്ധമല്ല.
ഇന്ത്യൻ വരുമാന നികുതി നിയമം 1961, സാമ്പത്തിക നിയമം 2017 എന്നിവ പ്രകാരം റിേട്ടൺ ഫയൽ ചെയ്യാനും പെർമനൻറ് അക്കൗണ്ട് നമ്പറിന് (പാൻ) അപേക്ഷിക്കാനും ആധാർ നിർബന്ധമാണെന്ന് പറയുന്നുണ്ടെങ്കിലും അത് ആധാറിന് നിയമപരമായ അവകാശമുള്ളവരെ മാത്രമേ ബാധിക്കുകയുള്ളൂ. വരുമാന നികുതി റിേട്ടണിനൊപ്പം ഡ്രൈവിങ് ലൈസൻസ്, സിം കാർഡ് എന്നിവ എടുക്കുന്നതിനും വിദേശ ഇന്ത്യക്കാർക്ക് നിയമപ്രകാരം ആധാർ ആവശ്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.