ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് സാന്ത്വനമായി അദീബ് അഹമ്മദ്
text_fieldsമസ്കത്ത്: കോവിഡിനെ തുടർന്ന് ജോലിയില്ലാതെയും മറ്റും ബുദ്ധിമുട്ടനുഭവിക്കുന്ന വർക്ക് സാന്ത്വനമായി ലുലു എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്. മസ് കത്തിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ ഫോറവുമായി ചേർന്ന് അ വശ്യസാധനങ്ങളുടെ കിറ്റുകളാണ് വിതരണം ചെയ്തത്.
ആദ്യഘട്ടമായുള്ള 500 പേർക്കുള്ള കിറ്റുകളുടെ വിതരണം അവസാന ഘട്ടത്തിലാണെന്ന് മീഡിയ ഫോറം ഭാരവാഹികൾ പറഞ്ഞു. ഒരു കുടുംബത്തിന് ഒരു മാസക്കാലത്തേക്ക് ഉപയോഗിക്കാവുന്ന സാധനങ്ങൾ ആണ് കിറ്റിലുള്ളത്. സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് അവശ്യസാധന കിറ്റുകൾ നൽകുന്നതെന്ന് അദീബ് അഹമ്മദ് പറഞ്ഞു.
സാധാരണക്കാരാണ് തങ്ങളുടെ ഇടപാടുകാരിൽ കൂടുതലും. ഒമാനിലെ ലുലു എക്സ്ചേഞ്ച് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ലതീഷ് വിചിത്രൻ, ഡെപ്യൂട്ടി ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ്, പബ്ലിക് റിലേഷൻ വിഭാഗം തലവൻ മുഹമ്മദ് അൽ ഖയൂമി, ബിസിനസ് വിപുലീകരണ വിഭാഗം തലവൻ അബ്ദുൽ നാസർ എന്നിവർ ചേർന്ന് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് കബീർ യൂസഫ്, ജനറൽ സെക്രട്ടറി ജയകുമാർ വള്ളിക്കാവ് എന്നിവർക്ക് കിറ്റുകൾ കൈമാറി. കോവിഡ് ബാധിതർക്ക് ഇന്ത്യൻ മീഡിയ ഫോറം നേരത്തേയും അവശ്യസാധന കിറ്റുകൾ വിതരണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
