അഡ്രസ് മെൻസ് അപ്പാരൽസ് ശാഖ ഒമാനിലും
text_fieldsഒമാനിലെ മാക്രോ മാർട്ട് ഗ്രൂപ് ചെയർമാൻ സാലിം അൽ ഖുസൈബിയും അഡ്രസ് മെൻസ് അപ്പാരൽസ് ചെയർമാൻ ശംസുദ്ദീൻ നെല്ലറയും മാസ്റ്റർ ഫ്രാഞ്ചൈസി കരാറിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: അഡ്രസ് മെൻസ് അപ്പാരൽസ് ശാഖ ഒമാനിലും തുറക്കുന്നു. ഒമാനിലെ മാക്രോ മാർട്ട് ഗ്രൂപ് ചെയർമാൻ സാലിം അൽ ഖുസൈബിയും അഡ്രസ് മെൻസ് അപ്പാരൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശംസുദ്ദീൻ നെല്ലറയും ഇതിനായുള്ള മാസ്റ്റർ ഫ്രാഞ്ചൈസി കരാറിൽ ഒപ്പുവെച്ചു.
ഒമാനിലെ ആദ്യ ശാഖ മസ്കത്തിലെ അൽഖൂദ് മാക്രോ മാർട്ടിൽ മാർച്ച് മൂന്നാം വാരം ഉദ്ഘാടനം ചെയ്യും. അഡ്രസുമായി സഹകരിക്കാൻ പറ്റിയതയിൽ അതിയായ സന്തോഷമുണ്ടെന്ന് സാലിം പറഞ്ഞു. അഡ്രസ് പോലുള്ള വസ്ത്ര ബ്രാൻഡ് ഒമാനിലെത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. മസ്കത്ത് മുതൽ സലാല വരെ ഓമനിലുടനീളം അഡ്രസിന്റെ ശാഖ ഉടൻ തുടങ്ങുമെന്നും സാലിം അറിയിച്ചു. ഒമാനിൽ വസ്ത്ര വിപണനത്തിന് സാധ്യതകളേറെയുണ്ടെന്നും മാക്രോ മാർട്ടുമായി ചേർന്ന് ഒമാനിലുടനീളമുള്ള വിദേശികൾക്കും സ്വദേശികൾക്കും അഡ്രസിന്റെ ലഭ്യത ഉറപ്പാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ശംസുദ്ദീൻ പറഞ്ഞു.
മാക്രോ മാർട്ടിന്റെ മസ്കത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ അഡ്രസ് അപ്പാരൽസ് ജനറൽ മാനേജർ അബ്ദുൽ നാസർ, മാക്രോ മാർട്ട് ഗ്രൂപ് ജനറൽ മാനേജർ ഫൈസൽ ബിൻ ഹംസ എന്നിവരും സന്നിഹിതരായിരുന്നു. ലണ്ടൻ ആസ്ഥാനമായി 2008ൽ പ്രവർത്തനമാരംഭിച്ച അഡ്രസിന് ഇന്ത്യയടക്കം പന്ത്രണ്ടോളം രാജ്യങ്ങളിൽ അറുപതോളം ഔട് ലെറ്റുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

