ആദം-തുംറൈത്ത് ഇരട്ടപ്പാത: കരാറുകൾ വൈകാതെ നൽകും
text_fieldsമസ്കത്ത്: ആദം-തുംറൈത്ത് ഇരട്ടപ്പാതയുടെ ശേഷിക്കുന്ന ഭാഗങ്ങളുടെ കരാറുകൾ വൈകാത െ നൽകും. ഹൈമ മുതൽ തുംറൈത്ത് വരെ മൂന്ന് ഘട്ടങ്ങളുടെ നിർമാണമാണ് ശേഷിക്കുന്നത്. 243 ദശ ലക്ഷം റിയാലാണ് പദ്ധതിയുടെ അടങ്കൽ തുക. അവസാന മൂന്നു ഘട്ടത്തിലായി 400 കിലോമീറ്റർ കൂ ടിയാണ് നിർമിക്കാനുള്ളത്. മൊത്തം 717.5 കിലോമീറ്ററാണ് ഇരട്ടപ്പാതയുടെ ദൈർഘ്യം. വടക്കൻ ഒമാനെ ദോഫാറുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റോഡ് നിർമാണ പദ്ധതിയാണ് ഇത്.
317 കിലോമീറ്റർ ദൈർഘ്യമുള്ള ആദ്യ രണ്ട് ഘട്ടത്തിലെ വലിയൊരു പങ്കും ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. അവസാനഘട്ടങ്ങളുെട നിർമാണത്തിന് കമ്പനികൾ സമർപ്പിച്ച ടെൻഡറുകൾ തുറന്നുപരിശോധിക്കുന്ന നടപടികൾ ടെണ്ടർബോർഡ് ആരംഭിച്ചു. ഹൈമ മുതൽ മഖ്ഷൻ വരെ നീളുന്ന 132.5 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ടത്തിന് ഗന്തൂത്ത് ട്രാൻസ്പോർട്ട് ആൻറ് ജനറൽ ട്രേഡിങ് എൽ.എൽ.സിയാണ് കുറഞ്ഞ തുക ക്വോട്ട് ചെയ്തിട്ടുള്ളത്. 64.9 ദശലക്ഷം തുകയാണ് ഇവർ നൽകിയിട്ടുള്ളത്. ഇരട്ടപ്പാതക്ക് ഒപ്പം ഇൻറർചേഞ്ചും 115 ബോക്സ് കൾവെർട്ടുകളും രണ്ട് വെയിങ് സ്റ്റേഷനുകളും ഇവിടെ നിർമിക്കും.
മഖ്ഷൻ മുതൽ ദൂഖ വരെയുള്ള നാലാം ഘട്ടത്തിന് 115.7 ദശലക്ഷം റിയാലാണ് കുറഞ്ഞ തുക. ഗൾഫാർ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് ആണ് ഇൗ തുക സമർപ്പിച്ചത്.
ഒരു ഇൻറർചേഞ്ചിന് ഒപ്പം 240 ബോക്സ് കൾവർട്ടറുകളും ഇവിടെ നിർമിക്കും. ദൂഖ മുതൽ തുംറൈത്ത് വരെയുള്ള അവസാന ഘട്ടത്തിെൻറ കരാർ ഒമാൻ ഗൾഫ് കമ്പനി എൽ.എൽ.സിക്കാണ് നൽകാൻ സാധ്യത. 63.4 ദശലക്ഷം റിയാലാണ് ഇതിന് ക്വാട്ട് ചെയ്തിട്ടുള്ളത്. ഒരു വെയിങ് സ്റ്റേഷനാകും ഇവിടെ നിർമിക്കുക. ഒരുക്കത്തിന് നൽകുന്ന 90 ദിവസത്തിന് പുറമെ മൂന്ന് വർഷം കൂടിയാണ് നിർമാണത്തിനായി നൽകുക. നിർമാണം പൂർത്തിയാകുന്നേതോടെ സലാല പാതയിലെ അപകട സാഹചര്യം കുറയുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
