ആദം സൺസ് ഗ്രൂപ്പ് ഖുർആൻ പാരായണ മത്സരം
text_fieldsമസ്കത്ത്: ആദം സൺസ് ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിലുള്ള വിശുദ്ധ ഖുർആൻ പാരായണ മത്സരം വാദി കബീറിലെ മസ്കത്ത് ടവറിൽ നടന്നു. എല്ലാ വർഷവും റമദാൻ 11ാം രാവിൽ നടത്താറുള്ള മത് സരത്തിെൻറ 15ാം വാർഷികമായിരുന്നു ഇക്കുറി. അവസാനഘട്ട മത്സരം കാണാൻ ദേശ-ഭാഷ വ്യത്യസം ഇല്ലാതെ നൂറുകണക്കിന് പേർ എത്തി. രാവേറെ ചെല്ലുംവരെ നടന്ന മത്സരത്തിൽ ഖുർആെൻറ ശ്രുതി മധുരമായ ആലാപനം വിശ്വാസികളുടെ കണ്ണും മനസ്സുംനിറക്കുന്നതായി
രുന്നു.
14 വയസ്സിൽ താഴെയുള്ളവർ, മുകളിലുള്ളവർ, എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന 15, 30 ജുസ്അ് മത്സരം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായുള്ള മത്സരത്തിെൻറ പ്രാരംഭഘട്ടത്തിൽ ഒമാെൻറ വിവിധ ഭാഗങ്ങളിൽനിന്ന് 120 പേരാണ് മാറ്റുരച്ചത്. സ്വദേശികളായ ആറുപേരും ഇന്ത്യക്കാരായ മൂന്നുപേരും ഈജിപ്ത്, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ഒാരോരുത്തരുമാണ് അവസാനഘട്ട മത്സരത്തിന് യോഗ്യത നേടിയത്. 14 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ അയൻ അസീക്കും മുകളിലുള്ളവരുടെ വിഭാഗത്തിൽ മുഹമ്മദ് ബിൻ സാലിഹ് അൽ മുഖൈമിയും 15-30 ജുസ്അ് വിഭാഗങ്ങളിൽ യഥാക്രമം അഹമ്മദ് ബിൻ നാസർ ബിൻ ഹിലാൽ അസാബ്രിയും അംജദ് ബിൻ ഹിലാൽ ബിൻ മുഹമ്മദ് അൽ ബുസൈദിയും ജേതാക്കളായി.
വിജയികൾക്ക് മസ്കത്തിലെ ഉപവാലി മുഹമ്മദ് ബിൻ ഹുമൈദ് അൽ ഗസനി സമ്മാനങ്ങൾ വിതരണം ചെയ്തു. ശൈഖ് സുലൈമാൻ അൽ നുമാനി മുഖ്യാതിഥി ആയിരുന്നു. ശൈഖ് ഹൈതം അൽ അബ്ദുസ്സലാം മുഖ്യ പ്രഭാഷണം നടത്തി. ആദം സൺസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ ഹമീദ് ബിൻ ആദം ബിൻ ഇസ്ഹാഖ് പരിപാടികൾക്ക് നേതൃത്വം നൽകി.
2005ൽ ആരംഭിച്ച ഖുർആൻ പാരായണ മത്സരത്തിന് ഓരോ വർഷവും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് അബ്ദുൽ ഹമീദ് ബിൻ ആദം പറഞ്ഞു. വിജയികളാവുക എന്നതിനപ്പുറം ഖുർആനെ ഉൾകൊള്ളാൻ കുറച്ചെങ്കിലും കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന് മത്സരത്തിൽ പങ്കെടുത്തവർ പറഞ്ഞു. മത്സരം വീക്ഷിക്കാൻ എത്തിയ എല്ലാവർക്കും ഖുർആനിെൻറ കോപ്പിയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
