ടൂറിസം, വാണിജ്യം.... അഞ്ച് കരാറുകളിൽ ഒപ്പുവെച്ച് ദാഖിലിയ ഗവർണറേറ്റ്
text_fieldsദാഖിലിയ ഗവർണറേറ്റ് നിക്ഷേപ കരാറുകളിൽ ഒപ്പുവെക്കുന്നതിന്റെ ചടങ്ങിൽനിന്ന്
മസ്കത്ത്: ടൂറിസം, വാണിജ്യം, തൊഴിലവസരങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനായി ദാഖിലിയ ഗവർണറേറ്റ് 11 ദശലക്ഷം റിയാലിലധികം മൂല്യമുള്ള അഞ്ച് നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചു. ജബൽ അൽ അഖ്ദർ, ബഹ്ല വിലായത്തുകളിലെ വികസനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതികൾ ഒമാൻ വിഷൻ 2040ന്റെ ഭാഗമായി ഗവർണറേറ്റിന്റെ തനതായ സാധ്യതകളെ ഉപയോഗപ്പെടുത്തും.
ജബൽ അഖ്ദർ പ്രസ് ഫോറത്തിന്റെ ഉദ്ഘാടനചടങ്ങിനിടെയാണ് 15 മുതൽ 50 വർഷം വരെ കാലാവധിയുള്ള ഈ കരാറുകൾ ഒപ്പിട്ടത്. 60,000 ചതുരശ്ര മീറ്ററിലധികം സ്ഥലത്താണ് പദ്ധതികൾ നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

