Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വൃ​ത്തി​ക​ൾ...

പ്ര​വൃ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ചെ​യ്തി​ല്ല;​ഫ​ർ​ണി​ച്ച​ർ ഷോ​പ്പി​ന് 600 റി​യാ​ൽ പി​ഴ

text_fields
bookmark_border

മ​സ്ക​ത്ത്​: ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച​തി​ന് മു​സ​ന്ന​യി​ലെ ഫ​ർ​ണി​ച്ച​ർ ഷോ​പ്പി​ന് 600 റി​യാ​ൽ കോ​ട​തി പി​ഴ​യി​ട്ടു. സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ സ്ഥാ​പ​നം പ​രാ​ജ​യ​പ്പെ​ട്ട​തി​ന്​ മു​സ​ന്ന​യി​ലെ ഫ​സ്റ്റ് ഇ​ൻ​സ്റ്റ​ൻ​സ് കോ​ട​തി​യാ​ണ്​ പി​ഴ​യി​ട്ട​തെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഉ​പ​ഭോ​ക്താ​വ്​ കി​ട​പ്പു​മു​റി സെ​റ്റി​നും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും നി​ർ​മി​ക്കാ​നാ​യി സ്ഥാ​പ​ന​ത്തെ സ​മീ​പി​ച്ച്​ 1000 റി​യാ​ലി​ന്​ ക​രാ​റാ​യി. ഒ​ന്ന​ര മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ൽ, സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ബാ​ധ്യ​ത​ക​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ സ്ഥാ​പ​നം പ​രാ​ജ​യ​പ്പെ​ട്ടു.​ഇ​തേ​ത്തു​ട​ർ​ന്ന്​ ഉ​പ​ഭോ​ക്താ​വ് റു​സ്താ​ഖി​ൽ സ്ഥി​തി ചെ​യ്യു​ന്ന സൗ​ത്ത് അ​ൽ ബ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട്​ ന​ട​ത്തി​യ അ​​ന്വേ​ഷ​ണ​ത്തി​ൽ, ക​രാ​റി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സേ​വ​ന നി​ബ​ന്ധ​ന​ക​ൾ ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​ക​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി. ത​ൽ​ഫ​ല​മാ​യി, കേ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി​ക്ക് കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ഴ​ത്തു​ക​ക്ക്​ പു​റ​മെ പൊ​തു​വ്യ​വ​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ളും ക​മ്പ​നി വ​ഹി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ടെ​ന്ന്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Activities not done on time; 600 riyals for furniture shop fine in
Next Story