അക്കാദമിക മികവ് ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ തുടരും- ഇന്ത്യൻ സ്കൂൾ ബോർഡ്
text_fieldsഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് വാർത്തസമ്മേളനത്തിൽനിന്ന്
മസ്കത്ത്: വിവിധ പ്രവർത്തനങ്ങളിലൂടെ അക്കാദമിക മികവ് ഉയർത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വര;കയാണെന്ന് ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെ മുൻ നിര സ്ഥാപനങ്ങളായ എന്റപ്രണർഷിപ്പ് ഡെവലപമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇ.ഡിഐ.ഐ), ഐ.ഐ.ടി- ഡൽഹി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് (എൻ.ഐ.ഇ.പി.ഐ.ഡി) തുടങ്ങിയവയുമായി അക്കാദമി പങ്കാളിത്തം ആരംഭിച്ചതായി ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ പറഞ്ഞു. ഗുമേന്മയുള്ള വിദ്യാഭ്യാസത്തിന് അധ്യാപകരെ ശാക്തീകരിക്കേണ്ടത് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മാസത്തിനിടെ എല്ലാ സ്കൂളുകളിലുമായി 106 പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരടക്കമുള്ള 5760 പേർ പങ്കാളികളായി.
ഇതിനു പുറമെ, സാമ്പത്തിക സാക്ഷരത, എ.ഐ സാങ്കേതിക വിദ്യ എന്നിവയും പഠനഭാഗമാക്കി.
എല്ലാ ഇന്ത്യൻ സ്കൂളുകളിലും അഞ്ചു മുതൽ എട്ടുവരെ ക്ലാസുകളിലുള്ളവർക്ക് ഈ അക്കാദമിക വർഷത്തിന്റെ ആദ്യപാതിയിൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൃത്യമായ സിലബസിൽ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം അധ്യാപകർക്കും എ.ഐ സാങ്കേതിക വിദ്യയുടെ സാധ്യതകളെ പരിചയപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
അക്കാദമിക വികസന പ്രവർത്തനങ്ങൾക്കു പുറമെ, അടിസ്ഥാന സൗകര്യ വികസനത്തിനും ബോർഡ് ഊന്നൽ നൽകിവരുന്നതായി അദ്ദേഹം പറഞ്ഞു. ക്ലാസ് റൂം, ലാബ്, ലൈബ്രറി, ഡിജിറ്റൽ പഠനസൗകര്യം, കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ, ആധുനികവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കൽ എന്നിവയും നടന്നുവരുന്നു. സ്പെഷൽ എജുക്കേഷൻ പരിപാടികളും നടപ്പാക്കി. നിലവിൽ വിവിധ സ്കൂളുകളിലായി 350 വിദ്യാർഥികൾ കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ ഗണത്തിൽ പഠനം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ ഹർഷേന്ദു ഷാ, അക്കാദമിക് ഡയറക്ടർ എസ്. കൃഷണേന്ദു, എജുക്കേഷൻ അഡ്വൈസർ വിനോഭ എം.പി തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

