അനുമതിയില്ലാത്ത ടൂറിസം സ്ഥാപനങ്ങൾക്കായി പ്രചാരണം നടത്തിയാൽ നടപടി
text_fieldsഒമാൻ കടൽത്തീരത്തെ നഗരദൃശ്യം
മസ്കത്ത്: അനുമതിയില്ലാത്ത ഹോട്ടലുകൾ, റെസ്റ്റ് ഹൗസുകൾ, ഗ്രീൻ ഇൻസ് തുടങ്ങി വിവിധ ടൂറിസം സ്ഥാപനങ്ങളുടെ പ്രചാരണം നടത്തരുതെന്ന് സമൂഹമാധ്യമങ്ങൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പൈതൃക- ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ പ്രവർത്തിക്കുന്ന ചില ടൂറിസം സ്ഥാപനങ്ങളെ സമൂഹമാധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നന്തെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ 2022/619 നമ്പർ മന്ത്രാലയ ഉത്തരവ് പ്രകാരമുള്ള ‘ഇലക്ട്രോണിക് വെബ്സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മാർക്കറ്റിങ്, പ്രമോഷൻ നിയന്ത്രണ ചട്ടങ്ങളുമായി ബന്ധപ്പെട്ട ഒമ്പതാം ആർട്ടിക്കിളിലെ ആർട്ടിക്കിൾ പതിമൂന്നാം ഉപവിഭാഗത്തിന്റെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അനുമതി ആവശ്യമായ ഉൽപന്നങ്ങളെയും സേവനങ്ങളെയും അതത് അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതും അനധികൃത പദ്ധതികളെയോ വ്യാജ ഉൽപന്നങ്ങളെയോ പ്രമോട്ട് ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന് ചട്ടം വ്യക്തമാക്കുന്നു. അനുമതിയില്ലാത്ത സ്ഥാപനങ്ങളെയോ സേവനങ്ങളെയോ പ്രമോട്ട് ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

