Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമിറാത്തിലെ സർക്കാർ ഭൂമി കയ്യേറ്റം; നടപടിയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

text_fields
bookmark_border
കോടതി ഉത്തരവുകൾ നടപ്പാക്കി
ആമിറാത്തിലെ സർക്കാർ ഭൂമി കയ്യേറ്റം; നടപടിയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
cancel

മസ്‌കത്ത്: ആമിറാത്തിൽ സർക്കാർ ഭൂമി കയ്യേറിയ സംഭവത്തിൽ മസ്‌കത്ത് മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെയും റോയൽ ഒമാൻ പൊലീസിന്റെയും പിന്തുണയോടെ ഇതുസംബന്ധിച്ച കോടതി ഉത്തരവുകൾ മുനിസിപ്പാലിറ്റി നടപ്പാക്കി.

സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെത്തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അധികാരപരിധിയിലുള്ള ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും അവ പരിഹരിക്കുന്നതിനും നേരിടുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി വിശദമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat Municipality Takes Action Against Government Land Encroachment in Amerat
Next Story