Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ നടപടി; സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മസ്‌കത്ത് മുനിസിപ്പാലിറ്റി
text_fieldsbookmark_border
മസ്‌കത്ത്: സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ മുനിസിപ്പൽ ലൈസൻസ് നേടിയിരിക്കണമെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി. പ്രവർത്തനവുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ നിബന്ധനകളും ചട്ടങ്ങളും പാലിക്കണമെന്നും മുനിസിപ്പാലിറ്റി നിർദേശിച്ചു.
മുനിസിപ്പൽ ലൈസൻസില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് നിയമലംഘനമാണ്. ഇത്തരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് ആവശ്യമായ ഭരണനടപടികൾ സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.അനുമതിയില്ലാതെ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ലൈസൻസുകളും അനുമതികളും ഉറപ്പാക്കണമെന്നും സ്ഥാപന ഉടമകളോട് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

