Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശ​മ്പ​ളം...

ശ​മ്പ​ളം വൈ​കി​പ്പി​ക്ക​ൽ; ന​ട​പ​ടി​യു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം

text_fields
bookmark_border
ശ​മ്പ​ളം വൈ​കി​പ്പി​ക്ക​ൽ; ന​ട​പ​ടി​യു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം
cancel
മ​സ്ക​ത്ത്​: ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വൈ​കി​പ്പി​ച്ച ക​മ്പ​നി​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. തൊ​ഴി​ല്‍ നി​യ​മ​ത്തി​ലെ ആ​ര്‍ട്ടി​ക്ക്ള്‍ 51, 53 എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ദാ​ഹി​റ ഗ​വ​ര്‍ണ​റേ​റ്റി​ല്‍ ക​മ്പ​നി​ക്കെ​തി​രെ​ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക്​ കൈ​മാ​റു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം വൈ​കി​പ്പി​ച്ചാ​ൽ ഒ​രു തൊ​ഴി​ലാ​ളി​ക്ക് 100 റി​യാ​ല്‍വീ​തം പ്ര​തി​മാ​സം പി​ഴ ചു​മ​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. വേ​ത​നം ന​ൽ​കാ​ൻ കാ​ല​താ​മ​സം വ​രു​ത്തു​ക​യാ​ണെ​ങ്കി​ൽ ഓ​രോ​മാ​സ​വും പി​ഴ ഇ​ര​ട്ടി​യാ​ക്കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ വ​ർ​ഷം 24,000 ലേ​ബ​ർ പ​രാ​തി​ക​ളാ​ണ്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന് ല​ഭി​ച്ച​ത്. ഇ​തി​ൽ വേ​ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 13,000 പ​രാ​തി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ മാ​സ​വും എ​ട്ടാം തീ​യ​തി​ക്ക​കം ജീ​വ​ന​ക്കാ​ര്‍ക്ക് ശ​മ്പ​ളം ന​ല്‍ക​ണ​മെ​ന്നാ​ണ്​ നി​യ​മം. ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് ഇ​രു​ക​ക്ഷി​ക​ളു​ടെ​യും സ​മ്മ​ത​ത്തോ​ടെ ശ​മ്പ​ളം വൈ​കി​പ്പി​ക്കാ​വു​ന്ന​താ​ണ്. തൊ​ഴി​ലു​ട​മ​ക​ള്‍ ഡ​ബ്ല്യു.​പി.​എ​സ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത് നി​ര്‍ബ​ന്ധ​മാ​ണ്. ബാ​ങ്കു​ക​ള്‍ വ​ഴി​യോ അ​ല്ലെ​ങ്കി​ല്‍ സേ​വ​നം ന​ല്‍കാ​ന്‍ അം​ഗീ​കാ​ര​മു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി​യോ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ന​ല്‍കാ​ന്‍ ക​മ്പ​നി​ക​ളെ അ​നു​വ​ദി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ശ​മ്പ​ള കൈ​മാ​റ്റ സം​വി​ധാ​ന​മാ​ണ് ഡ​ബ്ല്യു.​പി.​എ​സ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:companyomandelay salary
News Summary - action against companies which delay salary
Next Story