Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2017 5:00 PM IST Updated On
date_range 7 Dec 2017 5:00 PM ISTഎ.സി.െഎ എയർപോർട്ട് എക്സ്ചേഞ്ച് കോൺഫറൻസിന് തുടക്കം
text_fieldsbookmark_border
camera_alt?.???.???? ????????????????? ???????????????? ??????????????? ????????????? ?????????????? ???????? ???????????? ?????????????????????
മസ്കത്ത്: എയർപോർട്സ് കൗൺസിൽ ഇൻറർനാഷനലിെൻറ ആഭിമുഖ്യത്തിലുള്ള ഏറ്റവും വലിയ വാർഷിക ഒത്തുചേരലിന് ഒമാനിൽ തുടക്കമായി. എ.സി.െഎ എയർപോർട്ട് എക്സ്ചേഞ്ച് കോൺഫറൻസിന് ഇതാദ്യമായാണ് ഒമാൻ ആതിഥ്യമരുളുന്നത്. ഒമാൻ ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ.അഹമ്മദ് ബിൻ മുഹമ്മദ് അൽ ഫുതൈസിയുടെ രക്ഷാകർതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. നാളെ സമാപിക്കുന്ന സമ്മേളനത്തിൽ 48 രാഷ്ട്രങ്ങളിൽനിന്നുള്ള 1,100ലധികം പ്രതിനിധികൾ പെങ്കടുക്കും. വിമാനത്താവളങ്ങളെ പ്രവർത്തന, ലാഭ, സേവന മികവിലേക്ക് നയിക്കുക എന്നതാണ് സമ്മേളനത്തിെൻറ വിഷയം. സമ്മേളനത്തിെൻറ ഭാഗമായുള്ള പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ എന്നിവക്ക് തുടക്കമായി. ഏവിയേഷൻ മേഖലയിലെ ഒമാെൻറ സാധ്യതകൾ വർധിപ്പിക്കാൻ സേമ്മളനം സഹായകരമാകുമെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒമാനിൽ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ മികവ് വർധിപ്പിക്കാനും ഇത് സഹായകരമാകും. മസ്കത്ത്, സലാല വിമാനത്താവളങ്ങളിൽ യാത്രക്കാരുടെയും വിമാന സർവിസുകളുടെയും എണ്ണം കഴിഞ്ഞ വർഷങ്ങളിൽ വളർച്ച രേഖപ്പെടുത്തി. വരും വർഷങ്ങളിലും ഇൗ വർധന പ്രതീക്ഷിക്കുന്നതായും അതിനനുസരിച്ച് വിമാനത്താവളങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
