Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2016 8:45 AM GMT Updated On
date_range 11 Dec 2016 8:45 AM GMTഫോര്‍വീലര്‍ കാറിന് മുകളില്‍ പതിച്ച് ചെന്നൈ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നു മരണം
text_fieldsbookmark_border
camera_alt??????, ??????
മസ്കത്ത്: ഡിവൈഡറില്‍ കയറിയ ഫോര്‍വീലര്‍ കാറിന് മുകളില്‍ പതിച്ച് കാറില്‍ സഞ്ചരിച്ചിരുന്ന മൂന്നുപേരും മരിച്ചു. ചെന്നൈ സ്വദേശികളായ വിനീത് (29), റിച്ചു (24), ഒമാന്‍ പൗരനായ അലി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.20ന് ബോഷറിലായിരുന്നു അപകടം. സുഹൃത്തായ തിരുവല്ല സ്വദേശി നിഥിന്‍െറ ജന്മദിന ആഘോഷത്തിന് കേക്ക് വാങ്ങി വരുമ്പോഴാണ് ഇവര്‍ അപകടത്തില്‍പെട്ടത്.
സ്ത്രീ ഓടിച്ചിരുന്ന ഫോര്‍വീലര്‍ ഡിവൈഡറില്‍ കയറിയ ശേഷം ഉയര്‍ന്നുപൊങ്ങി ഇവരുടെ കാറില്‍ വന്നുവീഴുകയായിരുന്നു. റിച്ചുവും വിനീതും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അലി മരിച്ചത്.
ഒമാന്‍ ഫൈബര്‍ ഓപ്റ്റിക്കല്‍സ് ജനറല്‍ മാനേജര്‍ ഗുണശീലന്‍െറ മകനായ റിച്ചു മോട്ടോറോള കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ഡയാന. ഒരു മകളുണ്ട്. ഓസീസ് ഏജന്‍സീസ് ജീവനക്കാരനായിരുന്നു വിനീത്. മുസന്ന സ്വദേശിയാണ് അലി. റോയല്‍ ഒമാന്‍ പൊലീസ് ആശുപത്രി മോര്‍ച്ചറിയിലാണ് റിച്ചുവിന്‍െറയും വിനീതിന്‍െറയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. റിച്ചുവിന്‍െറ മൃതദേഹം ഞായറാഴ്ച ചെന്നൈയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് കരുതുന്നു. വിനീതിന്‍െറ ബന്ധുക്കളാരും ഒമാനില്‍ ഇല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ക്ക് സമയമെടുത്തേക്കും.

Next Story