സലാലയിൽ വാഹനാപകടം: മലയാളി ഉൾപ്പടെ രണ്ട് മരണം
text_fieldsസലാല: സലാല സനായിയ്യ മേൽപാലത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന വാഹനാപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം കോതക്കുറിശ്ശി സ്വദേശി അമ്പലങ്കുന്നത്ത് സെയ്തലവി(60) ആണ് മരിച്ചത്. ബംഗ്ലാദേശ് സ്വദേശി മെഹ്താബ് മിയയാണ് മരിച്ച മറ്റൊരാൾ. അപകടത്തിൽ ഗുരുതര പരിക്കേറ്റ വളാഞ്ചേരി സ്വദേശി അബ്ദുൽ നാസറിനെ (30) അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
അബ്ദുൽനാസർ ഓടിച്ചിരുന്ന വാഹനം റോഡിലുണ്ടായിരുന്ന ബലദിയ ജീവനക്കാരൻ മെഹ്താബിനെ ഇടിച്ചാണ് അപകടമുണ്ടായത്. കഫ്തീരിയ നടത്തുകയായിരുന്ന സൈയ്തലവി നാസറിനൊപ്പം വണ്ടിയിലായിരുന്നു. സുഹൃത്തായ നാസറിന് ഒപ്പം മുഗ്സൈലിലെ കടയിലേക്ക് പോകവേയാണ് അപകടം. രണ്ട് ശസ്ത്രകിയക്ക് വിധേയനായ നാസർ ഐ.സി.യുവിലാണ്.
സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന ഇദ്ദേഹത്തിെൻറ പിതാവ് ഔഖത്തിൽ കഫ്തീരിയ ഉടമയാണ്. കഴിഞ്ഞ പതിനഞ്ച് വർഷമായി സലാലയിൽ ജോലി ചെയ്ത് വരുന്ന സൈയ്തലവി രണ്ട് മാസം മുമ്പാണ് മകളുടെ വിവാഹത്തിന് നാട്ടിൽ പോയി വന്നത്.ഫാത്തിമയാണ് ഭാര്യ.വിവാഹിതരായ മൂന്ന് പെൺ മക്കളുണ്ട്. ഇദ്ദേഹത്തിെൻറ രണ്ട് സഹോദരങ്ങൾ മുഗ്സൈൽ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് വെൽഫയർ ഫോറം കൺവീനർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
