Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിലെ ഹൈമയിൽ വാഹനാപകടം: രണ്ട് പേർ മരിച്ചു
text_fieldsbookmark_border
സലാല: ഹൈമയിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരനടക്കം രണ്ടുപേർ മരിച്ചു. മസ്കത്തിൽ നിന്ന് സലാലയിലേക്ക് വരികയായിരുന്ന സലാല ലൈൻ ട്രാൻസ്പോർട്ട് കമ്പനിയുടെ ബസും ട്രെയിലറും പുലർച്ചെ അഞ്ചുമണിയോടെ ഹൈമക്ക് 50 കിലോമീറ്റർ അകലെയാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ബസിെൻറ മുൻഭാഗം നിശേഷം തകർന്നു. ട്രെയിലറിെൻറ കാബിനും തകർന്നു. ഉത്തർപ്രദേശ് സ്വദേശിയാണ് മരിച്ച ഇന്ത്യക്കാരൻ. പാക്കിസ്ഥാൻകാരനായ ബസ് ഡ്രൈവറാണ് മരിച്ച രണ്ടാമൻ. വയനാട് സ്വദേശിയായ സ്ത്രീയും കുട്ടികളും അവധി കഴിഞ്ഞ് മസ്കത്തിൽ വിമാനമിറങ്ങിയ ശേഷം സലാലയിലേക്ക് പോവുകയായിരുന്നു. 39 പേർക്ക് അപകടത്തിൽ പരിക്കുണ്ട്. ഇവരെ ഹൈമയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
