വ്യാജ അപകടം സൃഷ്ടിച്ച് കാറുമായി കടന്നവർ പിടിയിൽ കഴിഞ്ഞ മാർച്ചിൽ
text_fieldsമസ്കത്ത്: വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാറുമായി കടന്ന കേസിൽ രണ്ടു പേരെ സി.െഎ.ഡി വിഭാഗം അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചിൽ വതയ്യയിലായിരുന്നു സംഭവം. ഇരയുടെ കാറിന് പിന്നിൽ അബദ്ധത്തിലെന്ന പോലെ വാഹനം ഇടിച്ചാണ് തട്ടിപ്പ് നടന്നത്. മുന്നിലെ വാഹനത്തിലെ ഡ്രൈവർ അപകടത്തിെൻറ ആഘാതം പരിശോധിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് കവർച്ച നടന്നത്. തട്ടിപ്പുകാരിൽ രണ്ടാമൻ ഇയാളുടെ ശ്രദ്ധയിൽപെടാതെ കാറിൽ കയറി ഒാടിച്ചുപോവുകയായിരുന്നു.
പ്രതികരിക്കും മുമ്പ് പിന്നിൽ വന്നയാളും വാഹനത്തിൽ കടന്നുകളഞ്ഞു. വാഹനത്തിലുണ്ടായിരുന്ന വിലപിടിച്ച സാധനങ്ങൾ കവരുകയായിരുന്നു കവർച്ചക്കാരുടെ ലക്ഷ്യമെന്ന് സി.െഎ.ഡി വിഭാഗം അറിയിച്ചു. ലാപ്ടോപ് അടക്കം സാധനങ്ങൾ എടുത്തശേഷം കാർ ഏതാനും കി2ലോമീറ്റർ ദൂരെ ഉപേക്ഷിച്ചിരുന്നു.
കവർച്ചക്കാർ ലക്ഷ്യമിട്ടത് ബാങ്കിൽനിന്ന് പണവുമായി വരികയായിരുന്നയാളെയായിരുന്നെന്നും കൃത്യം ആളുമാറി ചെയ്തതാണെന്നും പൊലീസ് പറയുന്നു. ഇരയാക്കപ്പെട്ടയാളുടെ കൈവശം കവർ കണ്ടതിനെ തുടർന്ന് അതിൽ പണമായിരിക്കുമെന്ന ധാരണയിലാണ് കവർച്ചക്കാർ ഇയാളെ പിന്തുടർന്നത്. പ്രതികൾ മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
വാഹന ഉടമകൾ ഡ്രൈവിങ്ങിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ആർ.ഒ.പി നിർദേശിച്ചു. അപകടങ്ങളല്ല, ഏതു സാഹചര്യമുണ്ടായാലും എൻജിൻ ഒാഫ് ചെയ്ത് താക്കോൽ കൈയിലെടുക്കാതെ പുറത്തിറങ്ങരുത്. അല്ലാത്തപക്ഷം കാർ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. കോഫിഷോപ്പുകൾക്കും എ.ടി.എമ്മുകൾക്കും റസ്റ്റാറൻറുകൾക്കും മുന്നിൽ നിന്ന് എൻജിൻ ഒാഫ് ചെയ്യാതെ ആൾ പുറത്തിറങ്ങിയ സമയം കാർ കവർന്ന സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വേനലിൽ വാഹനത്തിെൻറ ഉൾവശം തണുത്തിരിക്കാൻ വേണ്ടിയാണ് ആളുകൾ എൻജിൻ ഒാഫ് ചെയ്യാതെ പുറത്തിറങ്ങുന്നത്.
അതോടൊപ്പം, സുപ്രധാന രേഖകൾ, സ്വർണം, പണം, ലാപ്ടോപ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വാഹനത്തിൽ സൂക്ഷിക്കരുത്. വാഹനം അപകടത്തിൽപെടുന്ന പക്ഷം എൻജിൻ ഒാഫ് ചെയ്ത് താക്കോൽ കൈയിലെടുത്ത ശേഷം ഹാൻഡ്ബ്രേക്കും ഹസാർഡ് ലൈറ്റും ഇട്ടശേഷം മാത്രമേ വാഹനത്തിന് പുറത്തിറങ്ങാൻ പാടുള്ളൂവെന്നും ആർ.ഒ.പി വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
