Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖർനുൽ അലമിൽ...

ഖർനുൽ അലമിൽ വാഹനങ്ങൾകൂട്ടിയിടിച്ച്​ കത്തി മൂന്നു​ പേർ മരിച്ചു

text_fields
bookmark_border
ഖർനുൽ അലമിൽ വാഹനങ്ങൾകൂട്ടിയിടിച്ച്​ കത്തി മൂന്നു​ പേർ മരിച്ചു
cancel
camera_alt????????? ????? ?????? ????????
മ​സ്​​ക​ത്ത്​: സ​ലാ​ല റോ​ഡി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ 350 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ആ​ദം വി​ലാ​യ​ത്തി​ലെ ഖ​ർനുൽ അല​മി​ൽ ചൊ​വ്വാ​ഴ്​​ച രാ​ത്രി മൂ​ന്നു​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു. കു​ട്ടി​ക​ള​ട​ക്കം 12 പേ​ർ​ക്ക്​  പ​രി​ക്കു​ണ്ട്. യു.​എ.​ഇ സ്വ​ദേ​ശി​നി​യും മ​ക​നും  സൗ​ദി​ക്കാ​രി​യാ​യ സ്​​ത്രീ​യു​മാ​ണ്​ മ​രി​ച്ച​ത്. ര​ണ്ടു​ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​​െൻറ ആ​ഘാ​ത​ത്തി​ൽ തീ​പി​ടി​ച്ച്​ ക​ത്തി​ന​ശി​ച്ചു. 
ചൊ​വ്വാ​ഴ്​​ച രാ​ത്രി എ​ട്ടി​നാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. സൗ​ദി, യു.​എ.​ഇ ര​ജി​സ്​​ട്രേ​ഷ​ൻ വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മൊ​ഴി​വാ​ക്കാ​ൻ വെ​ട്ടി​ച്ച  വാ​ഹ​ന​ങ്ങ​ളി​ലൊ​ന്ന്​ ഒ​മാ​ൻ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.  സൗ​ദി ര​ജി​സ്​​ട്രേ​ഷ​ൻ വാ​ഹ​ന​ത്തി​ൽ കു​ടും​ബ​ത്തി​െ​ല ഒ​മ്പ​ത്​ പേ​രും യു.​എ.​ഇ വാ​ഹ​ന​ത്തി​ൽ നാ​ലു​ കു​ട്ടി​ക​ള​ട​ക്കം ആ​റു​പേ​രും ഒ​മാ​നി വാ​ഹ​ന​ത്തി​ൽ ര​ണ്ടു​പേ​രു​മാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. യു.​എ.​ഇ സ്വ​ദേ​ശി​ക​ൾ ത​ൽ​ക്ഷ​ണം മ​രി​ച്ചു.  സൗ​ദി സ്​​ത്രീ ആ​ശു​പ​ത്രി​യി​ലാ​ണ്​ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ നി​സ്​​വ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. സ​ലാ​ല​യി​ലേ​ക്ക്​ ഖ​രീ​ഫ്​ സീ​സ​ൺ ആ​സ്വ​ദി​ക്കാ​ൻ പോ​യ​വ​രും തി​രി​ച്ചു​വ​രു​ന്ന​വ​രു​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. 
മൂ​ന്നു​ മാ​സ കാ​ല​യ​ള​വി​നി​ടെ സ​ലാ​ല റോ​ഡി​ൽ ഉ​ണ്ടാ​കു​ന്ന നാ​ലാ​മ​ത്തെ വ​ലി​യ അ​പ​ക​ട​മാ​ണി​ത്. ഇ​തി​ൽ മൂ​ന്നു​ അ​പ​ക​ട​ങ്ങ​ളും ഖ​ർനുൽ അല​മി​ൽ ത​ന്നെ​യാ​ണ്​ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 14ന്​ ​സ​ന്ധ്യ​ക്ക്​ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ്​ യ​മ​ൻ സ്വ​ദേ​ശി​ക​ളും ര​ണ്ടു​ യു.​എ.​ഇ പൗ​ര​ന്മാ​രും മ​രി​ച്ചി​രു​ന്നു. മേ​യ്​ 19ന്​ ​മ​സ്​​ക​ത്തി​ൽ​നി​ന്ന്​ സ​ലാ​ല​യി​ലേ​ക്ക്​ പോ​യ ഗ​ൾ​ഫ്​​ലൈ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട്​  ബ​സും സ​ലാ​ല​യി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ പോ​യ ഗ​ൾ​ഫ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മ്പ​നി ബ​സും കൂ​ട്ടി​യി​ടി​ച്ച്​  മൂ​ന്നു​പേ​രും മ​രി​ച്ചു. ഏ​പ്രി​ൽ  28ന്​ ​പു​ല​ർ​ച്ചെ ഹൈ​മ​യി​ൽ മ​സ്ക​ത്തി​ൽ​നി​ന്ന് സ​ലാ​ല​യി​ലേ​ക്ക് വ​ന്ന സ​ലാ​ല ലൈ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​യു​ടെ ബ​സും ട്രെ​യി​ല​റും കൂ​ട്ടി​യി​ടി​ച്ച്​ ഇ​ന്ത്യ​ക്കാ​ര​ന​ട​ക്കം ര​ണ്ടു​ പേ​രാ​ണ്​ മ​രി​ച്ച​ത്. ഖ​രീ​ഫ്​ സീ​സ​ൺ ആ​രം​ഭി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ പ​ത്തി​ന്​ സ​ലാ​ല -തും​റൈ​ത്ത്​ റോ​ഡി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച്​ യു.​എ.​ഇ സ്വ​ദേ​ശി​യും മ​രി​ച്ചി​രു​ന്നു.  
ഖ​രീ​ഫ്​ സീ​സ​ണി​ൽ വ​ർ​ധി​ക്കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ വ്യാ​പ​ക ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​ര​വെ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ദാ​രു​ണ​മാ​യ അ​പ​ക​ടം. 
ഒ​റ്റ​വ​രി​പ്പാ​ത​യാ​യ സ​ലാ​ല റൂ​ട്ടി​ലെ അ​പ​ക​ട സാ​ധ്യ​ത​യേ​റി​യ ആ​ദം-​തും​റൈ​ത്ത്​ റൂ​ട്ടി​​െൻറ ഭാ​ഗ​മാ​ണ്​ ഖ​റ​ൻ അ​ൽ ആ​ലം. മ​രു​ഭൂ​മി​ക്ക്​ ന​ടു​വി​ലൂ​ടെ​യു​ള്ള റോ​ഡി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​താ​ണ്​ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ പ്ര​ധാ​ന കാ​ര​ണം. ന​ല്ല വേ​ഗ​ത​യി​ലാ​യി​രി​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ വ​ര​വ്​ എ​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ളു​ടെ ആ​ഘാ​ത​വും വ​ർ​ധി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലൊ​ക്കെ​യാ​യി മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പേ​രു​ടെ ജീ​വ​നാ​ണ്​ ഖ​രീ​ഫ്​ സീ​സ​ണി​ൽ ഇൗ ​പാ​ത​യി​ൽ പൊ​ലി​ഞ്ഞി​ട്ടു​ള്ള​ത്. ദീ​ർ​ഘ​ദൂ​ര യാ​ത്ര ശീ​ല​മി​ല്ലാ​ത്ത​വ​ർ വാ​ഹ​ന​മോ​ടി​ക്കു​ന്ന​താ​ണ്​ പ്ര​ധാ​ന​മാ​യും അ​പ​ക​ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. വ​ള​വു​ക​ളി​ല്ലാ​തെ നീ​ണ്ടു​കി​ട​ക്കു​ന്ന റോ​ഡി​ൽ പ​രി​ച​യ​സ​മ്പ​ന്ന​ര​ല്ലാ​ത്ത​വ​ർ അ​മി​ത​വേ​ഗ​മെ​ടു​ക്കു​ന്ന​ത്​ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. 
സ​ലാ​ല-​റൂ​ട്ടി​ൽ സു​ര​ക്ഷി​ത യാ​ത്ര​യൊ​രു​ക്കു​ക ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച ആ​ദം -തും​റൈ​ത്ത്​ റോ​ഡി​​െൻറ ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ന്നു​െ​കാ​ണ്ടി​രി​ക്കു​ക​യാ​ണ്. ര​ണ്ടു​വ​രി പാ​ത പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത്ത​വ​ണ ഖ​രീ​ഫ്​ സീ​സ​ണി​ൽ റോ​ഡു​മാ​ർ​ഗം എ​ത്തി​യ​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളും വി​മാ​ന​മാ​ർ​ഗ​മാ​ണ്​ എ​ത്തി​യ​ത്. സ​ലാ​ല അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​തും ബ​ജ​റ്റ്​ എ​യ​ർ​ലൈ​നാ​യ സ​ലാം എ​യ​ർ അ​ട​ക്കം കൂ​ടു​ത​ൽ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ച​തും സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഉ​പ​കാ​ര​പ്ര​ദ​മാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident qarnul alam
News Summary - accident qarnul alam
Next Story