ഒമാനിൽ വാഹനാപകടം: മലയാളി പെൺകുട്ടി മരിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. സലാലയിൽ താമസിക്കുന്ന കണ്ണൂർ കൂത്തുപറമ്പ് കൈതേരി നിവാസി താഹിറിെൻറ മകൾ ഷഹാരിസ് (15) ആണ് മരിച്ചത്. സലാല ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
ഇവർ സഞ്ചരിച്ച ലാൻറ്ക്രൂയിസർ ഒട്ടകത്തെ ഇടിച്ച് മറിയുകയായിരുന്നു. മസ്കത്തിൽ നിന്ന് 250 കിലോമീറ്ററിലധികം ദൂരെ ജഅ്ലാൻ ബനീബുആലിയിൽ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. സലാല ചൗക്കിൽ ഏറെ വർഷങ്ങളായി ടെക്സ്റ്റെൽ ബിസിനസ് നടത്തിവരുന്ന താഹിറും കുടുംബവും പെരുന്നാൾ അവധി പ്രമാണിച്ച് ബുആലിയിലെ സഹോദരിയുടെ വീട്ടിലേക്ക് വരുംവഴിയാണ് അപകടമുണ്ടായത്.
ബുആലി ആശുപത്രിക്ക് സമീപം അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒട്ടകങ്ങളിൽ ഒന്നിനെ ഇടിച്ച വാഹനം രണ്ടുതവണ കരണം മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണ ഷഹാരിസ് തൽക്ഷണം മരണപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ വാഹനം നിശേഷം തകർന്നു. താഹിറിനും ഭാര്യക്കും മകനും അപകടത്തിൽ നിസാര പരിക്കാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
