വാഹനമിടിച്ചതായി അഭിനയിച്ച് തട്ടിപ്പ്: ഒരു മലയാളി കൂടി ഇരയായി
text_fieldsസലാല: വാഹനമിടിച്ചതായി അഭിനയിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിെൻറ വലയിൽ കൂടുതൽ മലയാളികൾ കുടുങ്ങിയതായി സംശയം. തെൻറ 800 റിയാലാണ് നഷ്ടമായതെന്ന് കണ്ണൂർ സ്വദേശി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നാലു ദിവസം മുമ്പ് നടന്ന സംഭവം തട്ടിപ്പാണെന്ന് ഇദ്ദേഹം വെള്ളിയാഴ്ച ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത വായിച്ചപ്പോഴാണ് തിരിച്ചറിയുന്നത്. പഴയ പവർ ഹൗസിന് സമീപമാണ് സംഭവങ്ങളുടെ തുടക്കം. പതിയെ പോവുകയായിരുന്ന കാറിന് മുന്നിലേക്ക് ഇൗജിപ്ഷ്യൻ സ്വദേശി വരുകയായിരുന്നു.
ചില്ലിൽ അയാളുടെ കൈ തട്ടിയത് കണ്ടെങ്കിലും ഒന്നും സംഭവിച്ചിട്ടില്ലെന്ന ധാരണയിൽ വണ്ടി നിർത്തിയില്ല. തുടർന്ന് തൊട്ടടുത്ത സിഗ്നലിൽ വണ്ടി നിർത്തിയപ്പോൾ റെൻറ് എ കാറിൽ വന്ന സ്വദേശി വസ്ത്രം ധരിച്ചയാൾ വാഹനത്തിൽ കയറുകയായിരുന്നു. 350 റിയാലാണ് മാസ ശമ്പളമെന്നും മൂന്നു മാസം ജോലിക്ക് പോകാതിരിക്കുന്നതിനുള്ള നഷ്ടപരിഹാരമായി 1050 റിയാൽ വേണമെന്നും തട്ടിപ്പുകാർ തുടർന്ന് ആവശ്യപ്പെട്ടു.
എന്നാൽ, തെൻറ കൈവശം എണ്ണൂറ് റിയാൽ മാത്രമേ ഉള്ളൂവെന്ന് പറഞ്ഞപ്പോൾ അക്കൗണ്ടിൽനിന്ന് എടുത്തുതരാൻ ആവശ്യപ്പെട്ടു. അക്കൗണ്ടിൽ പണമില്ലെന്ന് പറഞ്ഞെങ്കിലും എ.ടി.എമ്മിൽ കൊണ്ടുപോയി കാണിച്ചശേഷമേ തട്ടിപ്പുകാർക്ക് വിശ്വാസമായുള്ളൂ. തുടർന്ന് 800 റിയാൽ വാങ്ങിയ ശേഷം സംഘം സ്ഥലം വിടുകയായിരുന്നു. കേസും പൊല്ലാപ്പും പേടിച്ച് പണം നൽകാൻ പ്രവാസികൾ തയാറാകുന്നതാണ് തട്ടിപ്പുകാർക്ക് വളമാകുന്നതെന്ന് സലാലയിലെ സാമൂഹിക പ്രവർത്തകർ പറയുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം പൊലീസിനെ വിളിക്കുക മാത്രമാണ് പ്രതിവിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
